ലോക് സഭാ തെരഞ്ഞെടുപ്പ് വർഗ്ഗീയ-ഫാസിസ്റ്റുകൾക്കെതിരായ വിധിയെഴുത്താവും ഇ.കെ.വിജയൻ എം എൽ.എ

By | Monday February 11th, 2019

SHARE NEWS

നാദാപുരം : പാർലമെൻറ് തെരഞ്ഞെടുപ്പ് വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായ വിധിഎഴുത്താകുമെന്ന്
ഇ കെ വിജയൻ എംഎൽഎ പറഞ്ഞു. പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിമുക്ത ഭാരതം സൃഷ്ടിക്കുമെന്നും കള്ളപ്പണം പിടിച്ചെടുക്കുമെന്നും പറഞ്ഞ് കേന്ദ്രത്തിൽ അധികാരത്തിലേറിയവർ കള്ളപ്പണം പിടിച്ചെടുത്തില്ലെന്ന് മാത്രമല്ല റഫാൽ ഇടപാടിൽ ഉൾപ്പടെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അഴിമതി നടത്തിയതായി തെളിവുകൾ പുറത്ത് വരികയാണ്.

Loading...

അഴിമതിക്കും വർഗ്ഗീയ-ഫാസിസ്റ്റുകൾക്കെതിരായ അതിശക്തമായ രാഷ്ട്രീയ പോരാട്ടത്തിൽ കേരളത്തിന്റെ മതനിരപേക്ഷ മനസ്സുകൾ ഇടത് പക്ഷത്തിനൊപ്പം നിലകൊള്ളുമെന്നും കേരളത്തിൽ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജു തോട്ടും ചിറ അദ്ധ്യക്ഷത വഹിച്ചു.  ടി.കെ രാജൻ മാസ്റ്റർ, അഡ്വ: പി ഗവാസ്, സി.കെ ബാലൻ, കെ.പി നാണു പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്