ഇരിങ്ങണ്ണൂരിലെ ആദ്യകാല സോഷ്യലിസ്റ്റ് ബാവാച്ചിന്റെവിട നാരായണൻ നമ്പ്യാർ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ


നാദാപുരം: ഇരിങ്ങണ്ണൂരിലെ ആദ്യകാല സോഷ്യലിസ്റ്റ് ബാവാച്ചിന്റെവിട നാരായണൻ നമ്പ്യാർ (78) നിര്യാതനായി. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ നടത്തിയ നിരവധി സമരങ്ങളിൽ പങ്കെടുത്തിരുന്നു.പി.ആർ കുറുപ്പ് ,അരങ്ങിൽ ശ്രീധരൻ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നാരായണൻ നമ്പ്യാർ കൈതേരി മഠത്തിലെ പരികർമ്മിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു . ഭാര്യ ജാനു മക്കൾ വിനോദ് കുമാർ ,ലീന ,സുനിൽ കുമാർ ,സുജിത്ത് .സഹോദരങ്ങൾ രാഘവൻ നമ്പ്യാർ ,സരോജിനി ജാമാതാക്കൾ ലസിത ,ഉഷ ,സനില,ചന്ദ്രൻ മരുതോങ്കര. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ .സഞ്ചയനം വ്യാഴാഴ്ച.നാരായണൻ നമ്പ്യാരുടെ നിര്യാണത്തിൽ എൽ.ജെ.ഡി നേതാക്കളായ മുൻ മന്ത്രി കെ.പി മോഹനൻ ,അഡ്വ.എം.കെ പ്രേംനാഥ് ,മനയത്ത് ചന്ദ്രൻ, എം.കെ ഭാസ്കരൻ എന്നിവർ അനുശോചിച്ചു .