മഴ കുറഞ്ഞു;ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

By | Tuesday August 11th, 2020

SHARE NEWS

കോഴിക്കോട്: സംസ്ഥാനത്ത് മഴ കുറഞ്ഞു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഈ മാസം 1 മുതൽ ഇന്നലെ വരെ 476 മില്ലീമിറ്റർ മഴ സംസ്ഥാനത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളത്തിലാണ്.

ആഗസ്ത് മാസത്തിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ഈ പത്ത് ദിവസത്തിൽ ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണമെന്നാണ് നിർദേശം. മഴ കുറഞ്ഞെങ്കിലും കടലാക്രമണം രൂക്ഷമാണ്. 686 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്തുള്ളത്. 6,967 കുടുംബങ്ങളിലെ 22,830 പേരെ കാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്