Categories
NADAPURAM

ആരോഗ്യരംഗത്ത് കുതിച്ച് ചാട്ടം; എടച്ചേരിയിൽ അടിമുടി വികസനം

എടച്ചേരി : അര നൂറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ്‌ ജീവിതാനുഭവത്തിൽ എടച്ചേരിയിൽ അടിമുടി വികസനം ഉണ്ടാക്കിയതിൻ്റെ ആത്മാഭിമാനത്തൊടെയാണ് ടി.കെ അരവിന്ദാക്ഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പദം ഒഴിയുന്നത്.

48 വർഷമായി സി പി ഐ എം അംഗമാണ് ടി കെ അരവിന്ദാക്ഷൻ. എടച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ സാരഥ്യം ഏറ്റെടുത്ത്
പിന്നിട്ട അഞ്ചു വർഷങ്ങളെ കുറിച്ച് പറയുമ്പോൾ അഭിമാനവും സന്തോഷവും ഏറെയുണ്ടെന്ന് ട്രൂവിഷൻ ന്യൂസ് റിപ്പോർട്ടർ ദിവ്യസുരേന്ദ്രന് അനുവദിച്ച അഭിമുഖത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ അരവിന്ദാക്ഷൻ പറഞ്ഞു.

ഇ വി കുമാറിനെ പോലെയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നേതാക്കന്മാരുടെ പ്രവർത്തനത്തിന്റെ ചുവടുപിടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വന്നയാളാണ് ഞാൻ.

നീതിയ്ക്കും ന്യായത്തിനും വേണ്ടി നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രവർത്തനമാണ് എന്നെ രാഷ്ട്രീയ രംഗത്തേക്ക് എത്തിച്ചത്.

ഒരു കോൺഗ്രസ്‌ കുടുംബത്തിൽ ആണ് താൻ ജനിച്ചതെന്നും വ്യക്തിപരമായി രാഷ്ട്രീയം നോക്കാതെ തന്നെ സഹായിച്ചത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണെന്ന് അരവിന്ദാക്ഷൻ പറഞ്ഞു.

പഞ്ചായത്ത് ഫണ്ട്, കിഫ്ബി ഫണ്ട്, സർക്കാർ ഫണ്ട്, എംഎൽഎ ഫണ്ട് എന്നിവ ഉപയോഗിച്ച് ഏകദേശം 155 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ 5 വർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചത്.

ആരോഗ്യ രംഗത്തെ മാറ്റമാണ് തന്റെ പ്രവർത്തനത്തിൽ ഏറ്റവും വലിയ നേട്ടമായി അദ്ദേഹം ചൂണ്ടികാണിക്കുന്നത്.

സ്വന്തമായി കെട്ടിടം ഇല്ലാതിരുന്ന ഹോമിയോ ഡിസ്പെൻസറിയ്ക്കും മൃഗാശുപത്രിയ്ക്കും അങ്കണവാടിയ്ക്കും കെട്ടിടം നിര്‍മ്മിക്കാന്‍ കഴിഞ്ഞു.

എടച്ചേരിയിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി. 3 ഡോക്ടർ,6 മണിവരെ പ്രവർത്തിക്കുന്ന ഒ പി സൗകര്യം തുടങ്ങി നിരവധി കാര്യങ്ങൾ ആരോഗ്യരംഗത്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

കാർഷിക മേഖലയിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കാൻ സാധിച്ചു. ചെറുപ്പക്കാർ കാർഷിക മേഖലയിലേക്ക് എത്തിയത് തന്നെ സംബന്ധിച്ച് സന്തോഷം ഉളവാക്കിയ കാര്യമാണെന്നും അരവിന്ദാക്ഷൻ കൂട്ടിച്ചേർത്തു.

തരിശുഭൂമിയിൽ കൃഷി ചെയ്യാനും പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടാനും നാടിന് സാധിച്ചു.

ക്ഷീര മേഖലയിൽ സ്വയംപര്യാപ്തത നേടാൻ ഉള്ള ഇടപെടലുകൾ നടത്തി.50 ലക്ഷം രൂപയുടെ പ്രത്യേക പാക്കേജ് ആണ് ക്ഷീരമേഖലയിൽ നടപ്പിലാക്കിയത്.

പഞ്ചായത്ത് ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ച് നിരവധി ഗ്രാമീണ റോഡുകളുടെ നവീകരണം നടത്തി. തുരത്തി പാലം നിർമ്മാണം ടെൻഡർ പൂർത്തിയായത് വലിയ നേട്ടമാണ്.

അംഗനവാടി നിർമ്മാണ പ്രവർത്തിയ്ക്കായി പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ട്‌ തലത്തിലാണ് ഫണ്ട്‌ അനുവദിച്ചത്.

എടച്ചേരി ടൗണിലെ ഷോപ്പിങ് കോംപ്ലക്സിലെ രണ്ടു മുറികളിലായി പ്രവർത്തിച്ചുവരുന്ന ഹോമിയോ ഡിസ്പെൻസറി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 46, 48, 325 രൂപ ചെലവിലാണ് സ്വന്തമായി കെട്ടിടം നിർമ്മിച്ചത്.

കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ഹോമിയോ ആശുപത്രിയിൽ മരുന്നു വാങ്ങുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് എട്ടു ലക്ഷത്തി അമ്പതിനായിരം രൂപ അനുവദിച്ചു നൽകിയിട്ടുണ്ട്.

30 അംഗൻവാടികളാണ് എടച്ചേരി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. എല്ലാ  അംഗൻവാടികള്‍ കേന്ദ്രീകരിച്ചും കൗമാര ക്ലബ്ബുകളും കുട്ടികളുടെ ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്.

രണ്ട് അംഗൻവാടികൾക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചു നൽകാൻ ഈ ഭരണസമിതിക്ക് സാധിച്ചു. 28 അംഗൻവാടി സ്വന്തം സ്ഥലത്തുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. 3 അംഗൻവാടിയ്ക്ക്  സ്ഥലം കണ്ടെത്തുകയും ഒരു അംഗനവാടിയുടെ കെട്പടിട പണി ആരംഭിക്കുകയും ചെയ്തു. ഒരു അംഗനവാടിയ്ക്ക്  കൂടി സ്ഥലം കിട്ടി കഴിഞ്ഞാല്‍  പഞ്ചായത്തിലെ 30 അംഗൻവാടികളും സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാൻ കഴിയും.

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 63 കുടുംബങ്ങൾക്കാണ് പഞ്ചായത്തിൽ വീട് അനുവദിച്ചത്.

പ്ലാസ്റ്റിക് പാഴ്സ്തുക്കൾ ശേഖരിച്ച് വേർതിരിക്കുന്നതിന് 8 ലക്ഷം രൂപ ചെലവിൽ ഇരിങ്ങണ്ണൂരിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കെട്ടിടം ആരംഭിച്ചു. എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമാക്കി.

ആരോഗ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാരും നാഷണൽ ഹെൽത്ത് മിഷനും ഏർപ്പെടുത്തിയിട്ടുള്ള “ആരോഗ്യ കേരളം” പുരസ്കാരത്തിനും ആരോഗ്യ രംഗത്ത് മികവു പുലർത്തുന്ന സർക്കാർ ആശുപത്രികൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ ഗുണനിലവാര അംഗീകാരവും എടച്ചേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

സമ്പൂർണ്ണ ഗുണമേന്മ സംവിധാനം നടപ്പിലാക്കി കൊണ്ട് സേവന ഗുണമേന്മയുടെ അന്തർദേശീയ സർട്ടിഫിക്കറ്റ് ഐഎസ്ഒ നേടാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.

എടച്ചേരി ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനും അവിടെ പഞ്ചായത്ത് ഓഫീസ് സമുച്ചയം നിർമാണമാണ് സാധിക്കാതെ പോയത്. പൊളിച്ചു മാറ്റാനുള്ള അനുമതി കിട്ടിയിട്ടുണ്ട്. അടുത്ത ഭരണസമിതിക്ക് കെട്ടിടം നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ഒരു വിശ്വാസമുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The Edachery shopping complex could not be demolished to make way for a new building and a panchayat office complex could not be constructed there. Permission has been granted to demolish it. There is a belief that the next board will be able to complete the construction of the building.

NEWS ROUND UP