Categories
Latest

ലൈംഗിക ആരോപണ വിധേയനായ വാർഡ് മെമ്പർക്കെതിരെ മുസ്ലിംലീഗിൽ അച്ചടക്ക നടപടി

നാദാപുരം : സഹപ്രവർത്തകയെ പീഡിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കുന്ന വാർഡ് മെമ്പറെ, പാർട്ടി വാർഡ്സെക്രട്ടറി സ്ഥാനത്തു നിന്നും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് നീക്കം ചെയ്തു.

പകരം കുറ്റിയിൽ ജമാൽ മാസ്റ്റർക്ക് സെക്രട്ടറി ചുമതല നൽകി.

നാദാപുരം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരിയുടെ സാന്നിധ്യത്തിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് വി അമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഡിലെ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രധാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം, യോഗ ത്തിൽ കുറ്റാരോപിതനായ, മെമ്പറും പങ്കെടുത്തിരുന്നു,

പ്രക്ഷോഭ പരിപാടികളുമായി ഡി വൈ എഫ് ഐ മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് , അടിയന്തര യോഗം ചേർന്ന് ലീഗ് നിർണ്ണായകമായ തീരുമാനമടുത്തത്.

പഞ്ചായത്ത് പ്രസിഡൻറ് താക്കീത് ചെയ്ത വിവരം യോഗത്തിൽ മെമ്പർ സമ്മതിച്ചു എന്നാണ് വിവരം. എന്നാൽ മെമ്പർ സ്ഥാനവും, വാർഡ് ലീഗ് സെക്രട്ടറി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്തതിനാലാണ് മാറുന്നതെന്നാണ് ഇദ്ദേഹം പറഞ്ഞത്.

അത്യന്തം ഗൗരവതരമായ ഇത്തരം വിഷയങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് ലീഗിന്റെ പ്രാദേശിക നേതൃത്വം കൈ കൊണ്ടത്.

എന്നാൽ വാർഡ് മെമ്പർ സ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. നടപടി സ്വീകരിച്ചതിലൂടെ, ആരോപണം പരോക്ഷമായി അംഗീകരിക്കുകയാണ് ലീഗ് നേതൃത്വം.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Disciplinary action in the Muslim League against a ward member accused of sexual harassment

NEWS ROUND UP