കൊറോണ ബാധിതരുടെ പേരുവിവരങ്ങൾ പ്രചരിപ്പിച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ

By | Tuesday August 11th, 2020

SHARE NEWS


കോഴിക്കോട്: ജില്ലയിൽ കൊറോണ ബാധിതരുടെ പേരുവിവരങ്ങൾ വാട്സാപ്പ് തുടങ്ങി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു.

രോഗബാധിതരെ ഒറ്റപെടുത്താനോ ശത്രുതാ മനോഭാവത്തോടെ പെരുമാറാനോ ഒരു കാരണവശാലും പാടില്ല. ഇത്തരം പ്രവണതകൾ ജില്ലയുടെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ഒട്ടും ആശ്വാസകരമല്ലെന്നും കലക്ടർ അറിയിച്ചു. ഒരു കേസ് അന്വേഷണത്തിനായി പോലീസ് സൈബർ സെല്ലിന് കഴിഞ്ഞ ദിവസം നൽകിയിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്