മുസ്ലിം ലീഗിന്റെ ഉരുക്ക് കോട്ടയായ വാണിമേലിൽ ലീഗിന്റെ ശക്തി ക്ഷയിക്കുന്നുവോ?

By | Thursday October 3rd, 2019

SHARE NEWS

നാദാപുരം: ജില്ലയിലെ മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയെന്ന് നേതൃത്വം വിശേഷിപ്പിക്കുന്ന വാണിമേലിൽ ഒരു വിഭാഗം നേതൃത്വത്തിന്റെ വ്യക്തി താല്പര്യങ്ങൾ പാർടിയെ തകർക്കുന്നുവോ? മുസ്ലിം ലീഗ് അനുഭാവികയുടെയും പ്രവർത്തകരുടെയും അഭിപ്രായം അറിഞ്ഞ് ട്രൂ വിഷൻ നാദാപുരം ന്യൂസ് തയ്യാറിക്കിയ അന്വേഷണ റിപ്പോർട്ട് .

സംസ്ഥാനത്ത് ആകമാനം പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുമ്പോൾ വാണിമേലിൽ നേതൃത്വം ക്വാട്ട നിശ്ച്ചയിച്ചത് രണ്ടായിരം മെമ്പർഷിപ്പ്. എന്നാൽ മെമ്പർഷിപ്പ് കാമ്പയിൻ അവസാനിച്ചപ്പോൾ 1200 മെമ്പർഷിപ്പ് മാത്രമാണ് ചേർക്കാൻ കഴിഞ്ഞത്. എണ്ണൂറ് പേരുടെ കുറവ് .നൂറു കണക്കിനാളുകളുടെ കൊഴിഞ്ഞുപോക്ക്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് യുത്ത് ലീഗ് ഭാരവാഹികളെ തെരഞ്ഞടുക്കാൻ ചേർന്ന യോഗത്തിൽ നേതൃ പദവി ഏറ്റടുക്കാൻ ആളില്ലാത്ത സ്ഥിതിവന്നത് . ഇതും വാണിമേലിന്റെ ഹരിത ചരിത്രത്തിൽ ആദ്യ സംഭവം. ഒടുവിൽ പലരെയും സമ്മർദ്ദത്തിൽ ആക്കിയാണ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയാക്കിയത് എന്നും വിവരം ലഭിക്കുന്നു.

യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മുൻ എൻ ഡി എഫ് കാരനെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുക്കണ്ട ഗതികേടിൽ പാർട്ടിയെത്തി എന്നും അണികൾ പറയുന്നു. .ഭാരവാഹികൾ ആകേണ്ട പലരും മൊബൈൽ ഫോൺ ഓഫ് ചെയ്ത് യോഗത്തിന് വരാതെ മുങ്ങിയതായും സോഷ്യൽ മീഡിയകളിൽ ചർച്ചയുണ്ട്.

പഞ്ചായത്ത് മുസ്ലിം ലീഗിലെ ചില നേതൃത്വത്തിനെതിരെ അണികളുടെ ഇടയിൽ ശക്തമായ പ്രതിഷേധം ഉയർന്ന് വരികയാണ്.
കാലാകാലങ്ങളായി ലീഗിന് മാത്രം വോട്ട് ചെയ്യുന്ന അണികൾ റോഡിന് വേണ്ടി മുറവിളി കൂട്ടുമ്പോൾ രണ്ട് വാർഡ് ലീഗ് മെമ്പറുടെ വീട്ടിലേക്കും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്റെ ബന്ധുവിന്റെ പറമ്പിലേക്കും, ചില പ്രത്യേക നേതാക്കളുടെ അടുക്കളയിലേക്കും റോഡ് കോൺഗ്രീറ്റ് ചെയ്തു കൊടുത്തത് വൻ വിവാദമാകുകയും അണികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

മുസ്ലിം ലിഗ് പഞ്ചായത്ത് കമ്മിറ്റിയിലെ ചിലർ വ്യക്തി താൽപര്യത്തിന്റെ പിന്നാലെ പോകുന്നതായും, പാർട്ടി കോട്ടയിൽ പോലും പാർട്ടിക്കാരുമായി ആലോചിക്കാതെ ഗ്യാസ് ഗോഡൗൺ നിർമ്മിക്കാൻ അനുമതി നൽകിയതും, പാർട്ടിയിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

മുകളിൽ നിന്ന് നേതാക്കൾ ഇടപ്പെട്ടങ്കിലും പരിഹരിക്കാൻ കഴിയാതെ പാർട്ടി ഇരുട്ടിൽ തപ്പുകയാണ് എന്നും അറിയുന്നു.
പഞ്ചായത്ത് ഭരിക്കുന്നത് സ്വന്തം പാർട്ടിയായിട്ട് പോലും ലീഗണികൾക്ക് നീതി തേടി ഹൈക്കോടതിയിൽ പോകേണ്ട ഗതികേടിലെത്തിച്ചിരിക്കുകയാണ് പാർട്ടി നേതൃത്വം.

പാർട്ടിയുടെ ഒരു ഉന്നത നേതാവ് വാണിമേലിലെ ഏറ്റവും വലിയ മഹല്ല് കമ്മറ്റി തെരെഞ്ഞെടുപ്പിൽ പുറത്തായപ്പോൾ യൂത്ത് ലീഗ് നേതാവിനെ രക്തസാക്ഷിയാക്കി ഓടിളക്കി കമ്മറ്റിയിൽ കയറിയതിൽ നിന്ന് തന്നെ പാർട്ടി യിലെ ആത്മാർത്ഥമായി പ്രവൃത്തിക്കുന്ന പ്രവൃത്തകർക്ക് ഇവർക്ക് എത്രമാത്രം അധികാര മോഹമുണ്ടന്ന് ബോധ്യമായതാണെന്ന് ഒരു സജീവ പ്രവർത്തകൻ പറഞ്ഞു.

അധികാര മോഹികളായ ചില നേതാക്കൾ പാർട്ടിയിൽ ആത്മാർത്ഥതയോടെ പ്രവൃത്തിക്കുന്ന പ്രവർത്തകരെ അധികാരസ്ഥാനങ്ങളിൽ നിന്ന് അകറ്റിനിർത്താൻ പ്രത്യേക കോക്കസ് രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മറ്റൊരാൾ പ്രതികരിച്ചു.

പോലീസിൽ സ്വാധീനം കിട്ടാൻ വേണ്ടി കേസുകളിൽ പ്രതിയല്ലാത്ത ആളുകളെ ഹാജരാക്കി പ്രതിയാക്കുന്ന ഏർപ്പാടും പാർട്ടിക്കാർക്കിടയിൽ ചർച്ചയായിട്ടുണ്ടെന്നും യൂത്ത് ലീഗ് പ്രവർത്തകൻ പ്രതികരിച്ചു.

പാർട്ടി കേസ് നടത്തിപ്പിൽ കൃത്യമായ ഇടപെടൽ നടത്താതെ ചെറിയ കേസുകളിൽ പോലും റിമാന്റിലാകുന്ന നിലയിലേക്ക് പോകുന്നതും പാർട്ടിക്ക് വൻ ക്ഷീണമായിട്ടുണ്ട്,

പഞ്ചായത്ത് ഭരണവും പാർട്ടിയുടെ ചുമതലയും കൂടാതെ മതസംഘടനകളുടെ അടക്കം എല്ലാ അധികാരങ്ങളും കയ്യിൽ വെച്ച് നടക്കുന്ന ചിലരാണ് പാർട്ടിയെ ഈ അവസ്ഥയിലെത്തിച്ചതിന്ന് കാരണമെന്നും പ്രവർത്തകർ പരസ്യമായി കുറ്റപ്പെടുത്തി.

പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായും ചെയർമാന്മാരും പ്രവർത്തിച്ചു വരുന്ന നേതാക്കന്മാർ
വീണ്ടും പഞ്ചായത്തിലേക്ക് നോട്ടമിട്ട് കരുക്കൾ നീക്കാൻ തുടങ്ങിയതും യുവാക്കളെ പാർട്ടിയിൽ നിന്നും അകറ്റാൻ കാരണമായതായി പറയപ്പെടുന്നു.

ലീഗുകാർക്ക് പഞ്ചായത്തിൽ നിന്ന് രേഖകളോ സർട്ടിഫിക്കറ്റോ ലഭിക്കണമെങ്കിൽ ഒന്നുങ്കിൽ കൈക്കൂലി കൊടുക്കണം അല്ലങ്കിൽ സി പി ഐ എം മെമ്പർമാരോട് പറയേണ്ട അവസ്ഥയാണെന്ന് ഒരു മുതിർന്ന അംഗം പ്രതികരിച്ചു.

പാർട്ടിയുടെ ഈ ദയനീയാവസ്ഥ മേൽ കമ്മിറ്റികളെ ബോദ്ധ്യപ്പെടുത്താൻ ചിലർ മുന്നിട്ടിറങ്ങിയതായും അറിയുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്