കുടിവെള്ളം ആരോഗ്യം ; വികസന സെമിനാര്‍ അവതരിപ്പിച്ച് തൂണേരി ഗ്രാമപഞ്ചായത്ത്

By | Friday February 21st, 2020

SHARE NEWS

നാദാപുരം : കുടിവെള്ളം ആരോഗ്യം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് തൂണേരി ഗ്രാമപഞ്ചായത്ത് പദ്ധതിക്ക് അന്തിമരൂപം നൽകി കൊണ്ടുള്ള തൂണേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാദാപുരം എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെപിസി തങ്ങൾ അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി എച്ച് ബാലകൃഷ്ണൻ മുഖ്യ അതിഥിയായി. ഗ്രാമപഞ്ചായത്ത് വികസന കാഴ്ചപ്പാട് വൈസ് പ്രസിഡൻറ് സിന്ധു രയരോത്ത് അവതരിപ്പിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജിത പ്രമോദ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജി മോഹനൻ മാസ്റ്റർ ക്രോഡീകരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എം ചന്ദ്രി, സ്ഥിരം സമിതി അംഗം കെ ചന്ദ്രിക, മുൻ പ്രസിഡണ്ടുമാരായ വളപ്പിൽ കുഞ്ഞമ്മത് മാസ്റ്റർ, പി പി സുരേഷ് കുമാർ, ജനപ്രതിനിധികളായ പങ്കജം പി, ടി ജിമേഷ് മാസ്റ്റർ, സനീഷ് കിഴക്കയിൽ , അനിത എൻ പി, സെക്രട്ടറി രാജശ്രീ അസിസ്റ്റൻറ് സെക്രട്ടറി ആർ ഗോപിനാഥ് ആസൂത്രണ സമിതി അംഗങ്ങളായ സി കെ ബഷീർ, കനവത്ത് രവി, രജീഷ് വി കെ ,വിവിധ നേതാക്കളായ രവി വെള്ളൂർ, പി എം നാണു എന്നിവർ സംസാരിച്ചു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്