കുടിവെളളക്ഷാമം : പരാതികള്‍ 1077 ടോള്‍ഫ്രീ നമ്പറില്‍  അറിയിക്കാം 

By | Tuesday April 16th, 2019

SHARE NEWS
നാദാപുരം: വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെളള വിതരണം നടത്തി വരികയാണ്. കുടിവെളളം വിതരണം ചെയ്യുന്നതിന്റെ വിവരങ്ങള്‍ ഗൂഗിള്‍ ഡോക്യൂമെന്റില്‍ സ്പ്രെഡ് ഷീറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ http://kozhikode.nic.in ല്‍ സന്ദര്‍ശിക്കാവുന്നതാണ്. കുടിവെളളക്ഷാമം സംബന്ധിച്ച ജനങ്ങളുടെ പരാതികള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍ സജ്ജമാക്കിയ 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്