ദുബായി അന്തര്‍ദേശീയ അബാക്കസ് ചാമ്പ്യന്‍ഷിപ്പ്; മികച്ച നേട്ടവുമായി നാദാപുരം എം.ഇ.ടി

By | Thursday October 10th, 2019

SHARE NEWS


നാദാപുരം: ദുബായി അന്തര്‍ദേശീയ അബാക്കസ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി  നാദാപുരം എം.ഇ.ടി.  നാദാപുരം എം.ഇ.ടി. പബ്ലിക് സ്‌കൂളിന് മികച്ച നേട്ടം കൈവരിച്ചത് . വിവിധ വിഭാഗങ്ങളില്‍ സ്‌കൂളിലെ നാലുവിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഏഴാംക്ലാസ് വിദ്യാര്‍ഥി റിയ മെറിന്‍, ആറാംക്ലാസ് വിദ്യാര്‍ഥിനി റിയാന ഫാത്തിമ എന്നിവര്‍ ചാമ്പ്യന്‍മാരായി.

നൂറ ലുബ്‌ന, നജ ഷാലു എന്നിവര്‍ രണ്ടാംസ്ഥാനം നേടി. 38 രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികള്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ സ്വീകരണം നല്‍കുമെന്ന് സ്‌കൂളധികൃതരും മാനേജ്‌മെന്റ് ഭാരവാഹികളും പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ സത്യഭാമ അന്തര്‍ജനം, ട്രസ്റ്റ് ചെയര്‍മാന്‍ ഇ.പി. അബൂബക്കര്‍ ഹാജി, കരയത്ത് ഹമീദ്ഹാജി, എന്‍. മൊയ്തു, ക്ഷീരസാഗര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്