ക​ക്ക​ട്ട് ടൗ​ണി​ൽ നി​ന്ന് വ്യാ​ജ ബോം​ബ് ക​ണ്ടെ​ത്തി

By | Tuesday September 17th, 2019

SHARE NEWS

നാ​ദാ​പു​രം: ക​ക്ക​ട്ട് ടൗ​ണിനു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ നാ​ട്ടു​കാ​ർ സ്റ്റീ​ൽ പാ​ത്രം ക​ണ്ട​തോ​ടെ ബോം​ബാ​ണെ​ന്ന് സം​ശ​യി​ച്ച് കു​റ്റ്യാ​ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കു​റ്റ്യാ​ടി​യി​ൽ നി​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബോം​ബ് സ്ക്വാ​ഡി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ദാ​പു​ര​ത്ത് നി​ന്ന് ബോം​ബ് സ്ക്വാ​ഡെ​ത്തി ബോം​ബു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നി​ർ​വീ​ര്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വ്യാ​ജ ബോം​ബാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. പാ​ത്ര​ത്തി​നു​ള്ളി​ൽ മ​ണ​ൽ നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ആ​ഴ്ച്ച​ക​ൾ​ക്ക് മു​മ്പ് ക​ല്ലാ​ച്ചി കു​റ്റി​പ്ര​ത്ത് ഇ​ത്ത​ര​ത്തി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്