Categories
Latest

വിഭാഗിയത പടർത്തുന്ന ഇടപെടലുകളിൽ നിന്നും ഡി.വൈ.എഫ്.ഐ പിന്മാറണം -എം എസ് എഫ്

നാദാപുരം:പുതുതലമുറകൾക്കിടയിൽ വിഭാഗിയത പടർത്തുന്ന ഇടപെടലുകളിൽ നിന്നും ഡി.വൈ.എഫ്.ഐ പിന്മാറണമെന്ന് എം എസ് എഫ് തൂണേരി പഞ്ചയാത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

 

തൂണേരി പഞ്ചായത്തിൽ നാലാം വാർഡിൽ നടത്തിയ വാക്‌സിനേഷൻ ക്യാമ്പിനെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന പ്രചാരണങ്ങൾ പുതുതലമുറകൾക്കിടയിൽ വിഭാഗിയത പടർത്തുന്നതാണെന്ന് എം എസ് എഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

ഇത്തരം ഇടപെടലുകളിൽ നിന്നും ഡി.വൈ.എഫ്.ഐ പിന്മാറണം.

മരുന്നിലും മതം കാണുന്ന തരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു യുവജന വിഭാഗം നടത്തുന്ന ഇത്തരം വർഗീയ വിഭജന ശ്രമങ്ങളെ ജനങ്ങൾ ജാഗ്രതയോടെ കാണണമെന്നും പഞ്ചായത്ത്‌ എം എസ് എഫ് കമ്മിറ്റി പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: DYFI should refrain from such interventions.

NEWS ROUND UP