Categories
Flash News

എടച്ചേരിയിൽ ഇ. പി കുമാരനെ അനുസ്മരിച്ച്‌ എൽ.ജെ.ഡി

ഇരിങ്ങണ്ണൂർ : എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.പി കുമാരനെ അനുസ്മരിച്ചു. ജനതാദൾ ജില്ലാ സെക്രട്ടറി, എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് തുടങ്ങിയ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ച ഇ. പി കുമാരൻ്റെ 9 – മത് ചരമ വാർഷികമാണ് ആചരിച്ചത് .

ഇന്ന് കാലത്ത് ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ എൽ.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ എൽ.ജെ.ഡി പഞ്ചായത്ത് പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എം നാണു, എം.പി വിജയൻ, രവീന്ദ്രൻ പാച്ചാക്കര, ഗംഗാധരൻ പാച്ചാക്കര, കെ.രജീഷ്, ടി.കെ ബാലൻ, കെ.നാരായണൻ, വള്ളിൽ പവിത്രൻ, പി.കെ അശോകൻ എന്നിവർ പ്രസംഗിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP