ഓണ വിപണി തകര്‍ന്നു; കക്കട്ടിലെ മണ്‍പാത്ര നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍

By | Monday July 23rd, 2018

SHARE NEWS

നാദാപുരം:   ഓണ വിപണി തകര്‍ന്നു. കക്കട്ടിലെ മണ്‍പാത്ര നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍.ഓണത്തിന് വിപണിയിലെത്തിക്കാമെന്ന പ്രതീക്ഷയ്ക്കാണു കനത്ത മഴയും അന്തരീക്ഷത്തിലെ ഈര്‍പ്പവും വിലങ്ങുതടിയായത്

ചൂളയില്‍ രൂപപ്പെടുത്തുന്ന മണ്‍പാത്രങ്ങള്‍ വെയിലില്‍ ഉണക്കി ഓണത്തിന് വിപണിയിലെത്തിക്കാമെന്ന പ്രതീക്ഷയ്ക്കാണു കനത്ത മഴയും അന്തരീക്ഷത്തിലെ ഈര്‍പ്പവും വിലങ്ങുതടിയ്ായി .കുന്നുമ്മല്‍ പഞ്ചായത്തിലെ കക്കട്ടില്‍, മൊകേരി എന്നിവിടങ്ങളില്‍ മണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 200 കുടുംബങ്ങളുണ്ട്.

മുന്‍പ് കുടുംബത്തിലെ എല്ലാ അംഗങ്ങളും മണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കില്‍ ഇന്നു മറ്റു തൊഴില്‍ തേടി പോവുകയാണ് വലിയൊരു വിഭാഗം. മതിയായ വരുമാനം ലഭിക്കാത്തതിനാല്‍ ചെറുപ്പക്കാര്‍ ഈ മേഖലയിലേക്കു വരുന്നില്ല.ജില്ലയില്‍ മൊകേരി, ഒളവണ്ണ ചാത്തമംഗലം, രാമനാട്ടുകര, ഓര്‍ക്കാട്ടേരി, ഉള്ളിയേരി, മൂരികുത്തി, കക്കട്ട്, കല്ലൂര്‍, കൂത്താളി, വടക്കന്‍ കല്ലോട് എന്നിവിടങ്ങളിലാണ് പ്രധാനമായും മണ്‍പാത്ര തൊഴിലാളികളുള്ളത്.

വര്‍ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങളുടെ പശ്ചാത്തലത്തില്‍ മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെ ഉണ്ടങ്കിലും വിലക്കയറ്റം പ്രതിസന്ധിയാണ്.പരമ്പരാഗത വ്യവസായങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം മണ്‍പാത്ര നിര്‍മാണത്തിനും ലഭ്യമാക്കണമെന്നും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കളിമണ്ണു ഖനനത്തിന് അനുമതി നല്‍കണമെന്നുമാണു മണ്‍പാത്ര നിര്‍മാണ മേഖലയിലുള്ളവരുടെ ആവശ്യം.

കരകൗശശല പട്ടികയില്‍പ്പെടുത്തേണ്ട ഈ തൊഴിലിനെ ഇതുവരെ അതില്‍ പെടുത്തിയിട്ടില്ല. പ്രതികൂല കാലാവസ്ഥയില്‍ പ്രതിസന്ധിയിലായ മണ്‍പാത്ര നിര്‍മാണത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുദിക്കണമെന്നു കേരള കുംഭാരസമുദായ സഭ മുഖ്യരക്ഷാധികാരി ബാബുരാജ് കക്കട്ടില്‍ ആവശ്യപ്പെട്ടു.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്