നാദാപുരം : ഗ്രാമ പഞ്ചായത്ത് എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ‘ഈസി എക്സാം ‘ ഇന്ററാക്ടിവ് ട്രൈനിംഗ് ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷം വഹിച്ചു.പ്രമുഖ വിദ്യാഭ്യാസ പരിശീലകൻ സമീർ ഓണിയിൽ ക്യാമ്പിന് നേതൃത്വം നൽകി.
സ്ഥിരം സമിതി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ സംസാരിച്ചു.
പഞ്ചായത്ത് മെമ്പർമാരായ എ കെ സുബൈർ മാസ്റ്റർ, ജനീദ ഫിർദൗസ്, സമീറ സി ടി കെ, സുമയ്യ പാട്ടത്തിൽ, അബ്ബാസ് കണേക്കൽ, എ കെ ബിജിത്ത് സംബന്ധിച്ചു.