എടച്ചേരിയിലെ ജലനിധി പദ്ധതി നോക്കുകുത്തിയാകുന്നു. അധികൃതരുടെ തെറ്റായ നടപടിക്കതിരെ വിജിലന്‍സില്‍ പരാതി

By | Thursday October 10th, 2019

SHARE NEWS

നാദാപുരം: എടച്ചേരി ഗ്രാമപ്പഞ്ചായത്തില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ജലനിധി പദ്ധതി നോക്കുകുത്തി. അധികൃതരുടെ തെറ്റായ നടപടിക്കതിരേയും പദ്ധതിയിലെ ക്രമേക്കേടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  വിജിലന്‍സില്‍ പരാതി നല്‍കി.

വണ്ണത്താംങ്കണ്ടി ഭാഗത്ത് പദ്ധതിയില്‍നിന്ന് 15 വീടുകള്‍ക്ക് ഇതുവരെ വെള്ളം കിട്ടിയിട്ടില്ല. ആദ്യം കോണ്‍ക്രീറ്റ് സംഭരണി സ്ഥാപിച്ചെങ്കിലും വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഫൈബര്‍ ടാങ്ക് സ്ഥാപിച്ചു. ആദ്യം സ്ഥാപിച്ച കോണ്‍ക്രീറ്റ് സംഭരണിക്ക് ഉയരം കുറഞ്ഞുപോയതുകൊണ്ടാണ് സമാന്തരമായി മറ്റൊരു ടാങ്ക് സ്ഥാപിച്ചത്.

പതിനാറാം വാര്‍ഡില്‍ തകര്‍ന്ന കിണര്‍ നന്നാക്കാത്തതു കാരണം ഈ വാര്‍ഡിലെ പദ്ധതിയും അവതാളത്തിലാണ്.
ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡിലെ വണ്ണത്താംങ്കണ്ടി ഭാഗം, പതിനാറാം വാര്‍ഡിലെ എം.എ. ഹൗസ് ഭാഗം, ഒമ്പതാം വാര്‍ഡിലെ കുമളി മുല്ലപ്പള്ളി ഭാഗങ്ങളിലാണ് രൂക്ഷമായ പരാതിയുള്ളത്.

എടച്ചേരി ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ ജലനിധി പദ്ധതിയില്‍ നിന്നും പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങള്‍ക്കും ഉടന്‍ കുടിവെള്ളം എത്തിക്കണമെന്ന് വാര്‍ഡ് മെമ്പര്‍മാരായ നിജേഷ് കണ്ടിയില്‍, ടി.കെ. മോട്ടി എന്നിവര്‍ ആവശ്യപ്പെട്ടു.കുടിവെള്ളം എത്തിക്കാത്ത പക്ഷം ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് മെമ്പര്‍മാര്‍ അറിയിച്ചു.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്