മണ്‍മറഞ്ഞ് പോയ ആ കാലത്തെ ഓര്‍മ്മിപ്പിച്ച്‌ എടച്ചേരി നോര്‍ത്ത് യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍.

By | Monday July 23rd, 2018

SHARE NEWS

നാദാപുരം:  മണ്‍മറഞ്ഞ് പോയ ആ കാലത്തിന്റെ ഓര്‍മകളിലേക്കു നാട്ടുകാരെ നയിച്ച് എടച്ചേരി നോര്‍ത്ത് യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. അക്കാദമിക്ക് മാസ്റ്റര്‍ പ്ലാനിലെ ‘മഴയെ അറിയുക’ എന്ന പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ച്  എടച്ചേരി നോര്‍ത്ത് യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ മഴ നടത്തം ശ്രദ്ധേയമായി.

തലയില്‍ പനയോലക്കുടയും കയ്യില്‍ തെങ്ങോലയിലെഴുതിയ ബാനറും. മഴ നനയാതിരിക്കാന്‍ ചേമ്പിലയും വാഴയിലയും പാളത്തൊപ്പിയും. വെച്ച് അവര്‍ ഒന്നുകൂടി പുതുതലമുറയ്ക്ക് അപരിചിതമായ ആ കാലത്തെ ഓര്‍മ്മിപ്പിച്ചു.ഹെഡ്മിസ്ട്രസ് വി.പി ഉഷ ഉദ്ഘാടനം ചെയ്തു.

.വി.പത്മജ അധ്യക്ഷത വഹിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ പ്രിയ രഞ്ജിനി, കെ. വിനോദന്‍, കെ. പവിത്രന്‍, ടി. സതി, കെ. വികേഷ്, ധന്യ എന്നിവര്‍ പ്രസംഗിച്ചു. മഴക്കിലുക്കം, മഴത്തിളക്കം, മഴ മാപിനി മഴക്കലണ്ടര്‍ നിര്‍മാണം, നാട്ടിപ്പാട്ട് അവതരണം, ഔഷധക്കഞ്ഞി, കര്‍ക്കടക രുചിക്കൂട്ട് എന്നിവയും നടത്തി. പി. റാഷിദ, പി.കെ. ഭവ്യ, ഇ.ടി.കെ. ദിവ്യ, ടി. പ്രജിഷ, വി. നിര്‍മല, കെ.കെ. ജസീല, പി. പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്