Categories
Latest

എടച്ചേരി നോർത്ത് യു പി സ്കൂൾ കോവിഡ് ഹെല്പ് ഡസ്ക് ആരംഭിച്ചു

നാദാപുരം : എടച്ചേരി നോർത്ത് യു പി സ്കൂൾ കോവിഡ് ഹെല്പ് ഡസ്ക് എടച്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. പത്മിനി ഉദ്ഘാടനം ചെയ്തു.

കോവിഡ് വ്യാപനത്തിൻ്റെ രണ്ടാം ഘട്ടം എടച്ചേരി പ്രദേശത്ത് അതിതീവ്രമായതിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രതിരോധ പരിപാടി സ്കൂൾ ആസൂത്രണം ചെയ്തത്.

സ്കൂളിലെ കുട്ടികൾക്കൊ , രക്ഷിതാക്കൾക്കൊ കോവിഡ് സ്ഥിരീകരിച്ചാൽ ആ വീടുകളിൽ ഭക്ഷ്യകിറ്റും, കോവിഡ് പ്രതിരോധ ഉപകാരണങ്ങളും എത്തിച്ചു കൊടുക്കുന്ന സംവിധാനവും , കൂടാതെ പൂർവവിദ്യാർത്ഥികളായ ഡോക്ടർമാരുടെ 24 മണിക്കൂർ ടെലി സേവനവും കോവിഡ് ഹെല്പ് ഡസ്ക് വഴി സ്കൂൾ നൽകുന്നു.

എടച്ചേരി ഗ്രാമപഞ്ചായത്ത്‌ ഒൻമ്പതാം വാർഡ് മെമ്പർ ഷെരീഫ അധ്യക്ഷത വഹിച്ചു.കെ വികേഷ് മാസ്റ്റർ കോവിഡ് ഹെല്പ് ഡെസ്കിനു ഒരു ആമുഖം അവതരിപ്പിച്ചു.

പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ. എൻ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ. പാലപറമ്പത്ത്, വാർഡ് മെമ്പർ സീമ വള്ളിൽ എന്നിവർ സംസാരിച്ചു. കെ. പവിത്രൻ മാസ്റ്റർ സ്വാഗതവും, എ. പ്രകാശൻ മാസ്റ്റർ നന്ദി പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: edachery-north-up-school-covid-help-desk-started

NEWS ROUND UP