വളയം : ഗ്രാമ പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി ഫണ്ട് ഉപയോഗിച്ചും എം എൽ എ എ ഫണ്ട് ഉപയോഗിച്ചും പണി പൂർത്തിയാക്കിയ വളയം പോലീസ് സ്റ്റേഷൻ – ചെക്കോറ്റ, റോഡ്,വള്ള്യാട വീട്-തേർകുന്നുമ്മൽ റോഡ്, മാരാങ്കണ്ടി – പൂവ്വംവയൽ റോഡ്, തേർക്കുന്നുമ്മൽ മഞ്ഞപ്പള്ളി റോഡ് വളയം ടൗൺ, ചാമവാളിയ പറമ്പത്ത് റോഡ് എന്നിവയുടെ ഉദ്ഘാടനം ഇ കെ വിജയൻ എം എൽ എ നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് അധ്യക്ഷനായി, വളയം സിഐ സി ആർ മനോജ് പി ടി നിഷ ,കെ വിനോദൻ, വി പി ശശിധരൻ, കെ കെ ബിജീഷ് എൻ പി പ്രേമൻ, അശോകൻ സി പി സുശാന്ത് ചെക്കോറ്റ എന്നിവർ പങ്കെടുത്തു.