വളയം ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിടം ഇ കെ വിജയന്‍ എം എല്‍ നാടിന് സമര്‍പ്പിച്ചു

By | Monday January 20th, 2020

SHARE NEWS

വളയം : വളയം ഗ്രാമ പഞ്ചായത്ത് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് കൈമാറലും പുതിയ കെട്ടിടവും നാടിനു സമര്‍പ്പിച്ചു .  ഇ കെ വിജയന്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു    വളയം പഞ്ചായത്ത് പ്രസിഡണ്ട്‌ എം സുമതി അധ്യക്ഷം വഹിച്ചു.

വികസന പ്രവൃത്തിയില്‍ മികച്ച നിലവാരം കാഴ്ചവെച്ച പഞ്ചായത്തിന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ സി എച്ച് ബാലകൃഷ്ണന്‍ ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി

പഞ്ചായത്തിന്റെ വികസന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രടറി വിനോദ് കൃഷ്ണന്‍ അവതരിപ്പിച്ചു. പരിപാടിയില്‍ 100 ദിവസം തൊഴിലുറപ്പ് ദിനം പൂര്‍ത്തികരിച്ചവരെയും 2019 ലെ കേരളോത്സവ വിജയികളെ പരിപാടിയില്‍ അനുമോദിച്ചു.

പരിപാടിയില്‍ പുതിയ പഞ്ചായത്ത് കെട്ടിട ഉദ്ഘാടനവും ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള 100 വീടുകളുടെ താക്കോല്‍ ദാനവും പഞ്ചായത്തിന്റെ നാലാം വാര്‍ഷിക വികസന രേഖാ പ്രസിദ്ധീകരണവും നടന്നു.

 

വൈകുന്നേരം 3 മണിക്ക് ആരംഭിച്ച വാദ്യ മേള ഘോഷയാത്ര വളയം ടൌണ്‍ മുതല്‍ വളയം യു പി സ്കൂളുവരെ നടന്നു.  കുടുംബശ്രീ ക്ലബ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടക്കും.

ടി പി കുമാരന്‍ മാസ്റ്റര്‍ ,പ്രീത ,എ കെ രവീന്ദ്രന്‍ ,പി അജിത ,പിപി ചാത്തു ,എം ദിവാകരന്‍ ,പിപി ശശിധരന്‍ മാസ്റ്റര്‍ ,കെ ടി കുഞ്ഞിക്കണ്ണന്‍ , പി സി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. കെകെ വിനോഥന്‍ നന്ദി പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്