Categories
Latest

നാദാപുരത്ത് പോളി ടെക്‌നിക് തുടങ്ങാന്‍ മുന്‍ഗണന നല്‍കുമെന്ന് ഇ കെ വിജയന്‍

നാദാപുരം : ഇടത് പക്ഷത്തിന്റെ തുടര്‍ ഭരണത്തില്‍ നാദാപുരം മണ്ഡലത്തില്‍ കുടിവെളള പദ്ധതിക്കും വിദ്യാഭ്യാസ മേഖലക്കുമാണ് ആദ്യ പരിഗണനയെന്ന് നിയുക്ത എം എൽ എ ഇ കെ വിജയന്‍.

ഫെയിസ് ബുക്ക് ലൈവിൽ വേട്ടർമാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ തുടങ്ങിവെച്ച പദ്ധതികള്‍ പലതും പൂര്‍ത്തീകരിക്കാനുണ്ട്. ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം കുടിവെളള പദ്ധതിയും വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്.

കഴിഞ്ഞ തവണ മണ്ഡലത്തില്‍ പോളിടെക്‌നിക് തുടങ്ങാനുളള അനുമതി ലഭിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ നടന്നിരുന്നില്ല.

പുതിയ മന്ത്രി സഭ നിലവില്‍ വന്നാല്‍ പോളി ടെക്‌നിക്കിന് തുടങ്ങാന്‍ മുന്‍ഗണന നല്‍കുമെന്ന് ഇ കെ വിജയന്‍ പറഞ്ഞു.

കുടിവെളള പദ്ധതിയില്‍ ജല ജീവന്‍ പദ്ധതിക്ക് ഊന്നല്‍ നൽകും. സംസ്ഥാന സര്‍ക്കാറും പഞ്ചായത്തും സംയുക്തമായി 115 കോടി ജലജീവന്‍ പദ്ധതിക്ക്ടെണ്ടറായതാണ്.

പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഡൈവര്‍ട്ട് ചെയ്ത് ചിലയിടങ്ങിളില്‍ പ്രവര്‍ത്തി നടന്നിട്ടുണ്ട്.

വടകര- വില്യാപ്പളളി – ചേലക്കാട് റോഡിന് 31 കോടി രൂപ കഴിഞ്ഞ തവണ അനുമതി ലഭിച്ചെങ്കിലും വീതി കൂട്ടുന്നതിന് സ്ഥലം വിട്ട് നല്‍കാത്തത് കാരണം പ്രവര്‍ത്തി തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

കുറ്റ്യാടി,നാദാപുരം,വടകര മണ്ഡലത്തിലൂടെ കടന്ന് പോകുന്ന റോഡിന് നാദാപുരം മണ്ഡലത്തില്‍ വരുന്ന ഭാഗങ്ങളില്‍ സ്ഥലം വിട്ട് നല്‍കിയിരുന്നില്ല.

സ്ഥലം വിട്ട് നല്‍കാന്‍ മുന്‍കൈയ്യെടുക്കേണ്ടത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരാണ്. സ്ഥലം വിട്ട് നല്‍കിയാല്‍ ഉടന്‍ തന്നെ ചേലക്കാട് വടകര റോഡ് പൂര്‍ത്തീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: EK Vijayan says priority will be given to starting polytechnic in Nadapuram

NEWS ROUND UP