ആ സുന്ദരിമാര്‍ വാക്ക് നല്‍കി ജയരാജന് അത് അത്ര വിശ്വാസമായിരുന്നു

By | Saturday April 13th, 2019

SHARE NEWS

നാദാപുരം : “വോട്ടു നിങ്ങള്‍ക്ക് തന്നെ”  ആ സുന്ദരിമാര്‍ വാക്ക് നല്‍കി ജയരാജന് അത് അത്ര വിശ്വാസമായിരുന്നു. കാരണം പി ജയരാജന്‍റെ മനസ്സ് അത്രയേറെ അടുത്ത്  അറിഞ്ഞവരാണ് അവര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ  നായകനായിരുന്നു  അദ്ധേഹം. തലശേരിയിലെ നഴ്‌സിംഗ് കോളേജ് സന്ദർശിച്ച എല്‍ ഡി എഫ്  സ്ഥാനാര്‍ഥി പി ജയരാജന്‍റെ ഫേസ് ബുക്ക്‌ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി .

ജയരാജന്‍റെ ഫേസ് ബുക്ക്‌ കുറിപ്പ് ഇങ്ങനെ …

Loading...

കോ ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ഫെഡറേഷന്റ കീഴിലുള്ള തലശേരിയിലെ നഴ്‌സിംഗ് കോളേജ് സന്ദർശിച്ചു.

ഇവിടത്തെ വിദ്യാർത്ഥികളും ജീവനക്കാരുമായി എനിക്ക് അടുത്ത ബന്ധമുണ്ട്.ഞാൻ ഉപദേശക സമിതി ചെയർമാനായ കണ്ണൂർ ഐആർപിസി യുടെ പ്രവർത്തനങ്ങളിൽ ഏറെ സഹായിക്കുന്നവരാണ് നഴ്‌സിംഗ് വിദ്യാർഥികൾ.

കിടപ്പ് രോഗികളുള്ള വീടുകളിലെത്തി ഫിസിയോതെറാപ്പി ചികിത്സ നൽകുന്നതിനും മറ്റും നഴ്‌സിംഗ് വിദ്യാർത്ഥികളുടെ സേവനം ഞങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്.

അതുകൊണ്ട് തന്നെ ഇതിന് മുൻപും നിരവധി തവണ ഈ സ്ഥാപനം സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കുട്ടികളെയും ജീവനക്കാരെയും വീണ്ടും കണ്ട് പരിചയം പുതുക്കാനും അവരുടെ ആശംസ ഏറ്റുവാങ്ങാനും സാധിച്ചതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്