മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസിന് സാധിക്കുകയില്ലെന്ന് ഷംസീര്‍.

By | Friday March 15th, 2019

SHARE NEWS

നാദാപുരം: കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പി.യിലേക്ക് പോവുകയാണെന്നും മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസിന് സാധിക്കുകയില്ലെന്നും എൽ.ഡി.എഫ്. വടകര പാർലിമെന്റ് മണ്ഡലം കൺവീനർ എ.എൻ. ഷംസീർ പറഞ്ഞു. നാദാപുരം നിയോജക മണ്ഡലം എൽ.ഡി.എഫ്. കൺവൻഷൻ കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവെൻഷനിൽ മലയോര മേഖലയിൽ നിന്നുള്ള സ്ത്രീകളും യുവാക്കളും വിദ്യാർഥികളുമടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു. ഇ.കെ. വിജയൻ എം.എൽ.എ. അധ്യക്ഷനായി. സി.പി.ഐ. സംസ്ഥാന അസി.സെക്രട്ടറി സത്യൻ  മൊകേരി, എ.ടി. ശ്രീധരൻ, ടി.വി. ബാലകൃഷ്ണൻ, കെ.ജി. ലത്തീഫ്, ശ്രീജിത്ത് വള്ളിൽ, കെ.പി. ഗോപാലൻ, സി.എം. മാത്യു, വി.പി. കുഞ്ഞിക്കൃഷ്ണൻ, കരിമ്പിൽ ദിവാകരൻ, പോക്കുഹാജി, പി.കെ. ബാലൻ എന്നിവർ സംസാരിച്ചു.

 

 

 

 

 

 

തെരുവം പറമ്പ് കിണമ്പ്ര കുന്നിൽ ഉയരുന്നത് നാദാപുരത്തിന്റെ അഭിമാന ഗോപുരം . ഒരു സർക്കാർ കോളജ് എന്നത് ഈ നാടിന്റെ സ്വപ്നമായിരുന്നു. വീഡിയോ കാണാന്‍  https://youtu.be/vmNIYT9CumM

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read