Categories
Latest

എർത്ത് പൈപ്പിൽ വൈദ്യുതി; ചേലക്കാട് ഷോക്കേറ്റ് പശു ചത്തു

നാദാപുരം : എർത്ത് പൈപ്പിലൂടെ വൈദ്യുതി പ്രവഹിച്ചു. ചേലക്കാട് ഷോക്കേറ്റ് പശു ചത്തു.

പൗർണ്ണമി വായനശാലയ്ക്ക് സമീപം പടിഞ്ഞാറയിൽ ഗോപാലന്റെ വീട്ടിലെ പശുവാണ് ചത്തത്.

വീട്ടിന് സമീപത്തെ എർത്ത് പൈപ്പിൽ നിന്നും ഷോക്കേറ്റാണ് പശു പിടഞ്ഞ് മരിച്ചത്. ഈയടുത്ത് വാങ്ങിയ പശുവിന് 50,000 രൂപയോള വിലയുണ്ട്.

കെ.എസ്.ഇ.ബി, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് അപകടം.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Electricity in earth pipe; Chelakkad shock cow dies

NEWS ROUND UP