ജില്ലയില്‍ എംപ്ലോയബിലിറ്റി സെന്റര്‍ വഴി തൊഴിലവസരം;അഭിമുഖം നാളെ

By | Friday January 17th, 2020

SHARE NEWS
കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍   രാവിലെ 10.30 മണിക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  പ്ലസ് ടു/ബിരുദം അടിസ്ഥാന യോഗ്യതായായുള്ള  ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്,  ഓഫീസ് അസിസ്റ്റന്റ്, സ്റ്റോര്‍ ഹെഡ്, അസിസ്റ്റന്റ് സ്റ്റോര്‍ ഹെഡ്, ഗ്രാഫിക് ഡിസൈനര്‍, മെര്‍ച്ചന്റ് പ്രോമോട്ടര്‍, ഔട്ട്ലെറ്റ് സൂപ്പര്‍വൈസര്‍, സെയില്‍സ് പ്രൊമോട്ടര്‍  തുടങ്ങി  15 ഓളം തസ്തികകളിലായി  100 ല്‍ പരം ഒഴിവുകളിലേക്ക്  കൂടിക്കാഴ്ച നടത്തുന്നു.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍  ചെയ്തവര്‍ക്ക്  സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളളവര്‍  മതിയായ എണ്ണം  ബയോഡാറ്റ സഹിതം   ജനുവരി  18 ന് രാവിലെ 10.30ന്  സെന്ററില്‍  എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495  2370176

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്