നാദാപുരം : ‘എന്റെ മലയാളം’ എന്ന വിഷയത്തില്‍ ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കവിതാ രചനാ മത്സരത്തില്‍ പുതുപ്പണം ജെഎന്‍എം ജിഎച്ച്എസ്എസിലെ ഒ.കെ.നിദ ഫസ്ലി ഒന്നാം സ്ഥാനം നേടി.
ഇരിങ്ങണ്ണൂര്‍ എച്ച്എസ്എസിലെ എ.ആര്.ദേവനന്ദ രണ്ടാം സ്ഥാനവും മടപ്പള്ളി ജിവിഎച്ച്എസ്എസിലെ ടി.കെ.അലന് കൃഷ്ണ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.