Categories
Latest

പ്രവാസികള്‍ കച്ചവടവുമായി തെരുവകളിലെക്ക് ; മുഖ്യമന്ത്രിയുടെ വാക്ക് പ്രതീക്ഷയാവുന്നു

നാദാപുരം: ഗള്‍ഫ്‌ നാടുകളില്‍ തൊഴില്‍ നഷ്ട്ടപ്പെട്ട പ്രവാസികള്‍ ജീവിതമാര്‍ഗം തേടി തെരുവുകളിലേക്ക്.പഴവും പച്ചകറിയും മത്സ്യവും വരെ വില്പനയ്ക്കായി വഴിയോരങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. പ്രവാസികളെയും തൊഴില്‍ നഷ്ടപ്പെട്ടവരെയും സഹായിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

യുവാക്കളും മധ്യവയസ്കരും കഠിനമായി ജോലികള്‍ ചെയ്യാന്‍ കഴിയാത്തവരും രോഗികളടക്കം തെരുവ് വ്യാപാരരംഗത്തുണ്ട്.ചെറുവാഹങ്ങനങ്ങളില്‍ റോഡരികില്‍ കച്ചവടം നടത്തുന്നവരും ഏറെയുണ്ട്.കൊവിഡ് ഭീതികാരണം ആളുകള്‍ പുറത്തിറങ്ങാത്തത് ഇവരിലും പ്രതിസന്ധി തീര്‍ത്തിട്ടുണ്ട്.

” ജീവിക്കാന്‍ വേറെ വഴിയില്ലാത്തതിനാലാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയത്. കൊറോണസാഹചര്യമായതിനാല്‍ കച്ചവടം കുറവാണെന്നും ആള്‍ക്കാര്‍ വരുന്നിലെന്നുമാണ് വ്യാപാരികളിലോരാള്‍ പറഞ്ഞത്”

NEWS ROUND UP