മുഖവര; വട്ടോളി സ്കൂൾ വിദ്യാർഥികൾ ബഷീർ ദിനം ആചരിച്ചു

By | Tuesday July 7th, 2020

SHARE NEWS


കക്കട്ടിൽ: മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ ബേപ്പൂർ സുൽത്താൻ, വൈക്കം മുഹമ്മദ് ബഷീറിനെ വായനയുടെ വിസ്മയലോകത്തേക്ക് പിച്ചവെക്കുന്ന പുതു തലമുറയ്ക്ക് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറിയിലെ വർണ്ണ തീരം ആട്സ് ക്ലബ്ബ് കുട്ടികൾ ബഷീറിന്റെ പോട്രൈറ്റ് വരച്ച് ഓർമ്മ പുതുക്കി.

20 ഓളം കുട്ടി ചിത്രകാരൻമാർ അവരുടെ വീടുകളിലിരുന്നു കൊണ്ട് ബഷീർ പോട്രൈറ്റ് പൂർത്തിയാക്കുകയായിരുന്നു. മുഖവര എന്നു പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാം സ്കൂളിലെ ചിത്രകലാ അധ്യാപകനായ ലഗേഷിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. വ്യത്യസ്തമായ പോട്രൈറ്റ് ശൈലികളും, വ്യത്യസ്ത മീഡിയത്തിലുമാണ് കുട്ടികൾ വരച്ചത്.

ബഷീർ സ്മൃതി വടകര ഡി ഇ ഒ സി.കെ വാസു ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എ മനോജൻ, ഹെഡ് മിസ്ട്രസ് പ്രഭാനന്ദിനി, മാനേജർ വി.എം ചന്ദ്രൻ പി ടി എ പ്രസിഡണ്ട് ടി പ്രസീത് എന്നിവർ ആശംസകൾ നേർന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്