Categories
Latest

ഇരട്ട വോട്ടെന്ന് തെറ്റായ ആരോപണം; പ്രതിപക്ഷ നേതാവിനെതിരെ വളയത്ത് പരാതി

നാദാപുരം : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെട്ടയാൾ തനിക്കെതിരേ വ്യാജ പ്രചാരണം നടക്കുന്നതായി വളയം പോലീസിൽ പരാതി നൽകി.

ചെറു മോത്ത് സ്വദേശി മീത്തലെ കുഴിക്കണ്ടിയിൽ അശോകനാണ് പരാതിക്കാരൻ.

നാദാപുരം മണ്ഡലത്തിലെ ചെറുമോത്ത് 63-ാമത് ബൂത്തിൽ 338 ക്രമനമ്പർ വോട്ടറാണ് അശോകൻ.

നാദാപുരം നിയോജക മണ്ഡലത്തിലെ 137- ബൂത്തിലെ 479 ക്രമനമ്പർ വോട്ടറായി നടുക്കണ്ടി അശോകനുമുണ്ട്.

ഇവർ രണ്ടുപേരും ഒരേ ആളാണന്നും ഇരട്ട വോട്ടാണന്നും കാണിച്ച് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം വെബ് സൈറ്റ് വഴി കണക്ക് പുറത്തുവിട്ടിരുന്നു.

ഇത് വ്യാജമാണെന്ന് കാണിച്ചാണ് അശോകൻ പരാതി നൽകിയത്. തനിക്കെതിരേ വ്യാജ രേഖ പുറത്തുവിട്ട പ്രതിപക്ഷ നേതാവിനെതിരേ നടപടി വേണമെന്നാണ് ആവശ്യം.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: False allegation of double voting; Complaint in valayam against the Leader of the Opposition

NEWS ROUND UP