Categories
Breaking News

കെ എം സുരേഷിന് കണ്ണീരോടെ വിട

നാദാപുരം: കല്ലാച്ചി കുറ്റിപ്രം സൗത്തിലെ സിപിഐ(എം) പ്രവര്‍ത്തകന്‍ കെ എം സുരേഷിന് നാടിന്റെ അന്ത്യാജ്ഞലി. പാട്ടും തമാശകളുമായി എല്ലാവരെയും ഒപ്പം ചേര്‍ത്ത് നിര്‍ത്തിയ പൊതു പ്രവര്‍ത്തകന്‍. ഇന്ന് രാവിലെ കല്ലാച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കണ്ണോത്ത്

വിജയന്റെ ഓഫീസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് രാത്രി 8 മണിയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. കണ്ണോത്ത് വിജയന്റെ വക്കീല്‍ ഗുമസ്തനായി ഒന്നര പതിറ്റാണ്ടിലധികമായി സേവനം അനുഷ്ടിച്ച് വരിയയാണ്. ബാലസംഘത്തിലൂടെയും പൊതു പ്രവര്‍ത്തനം ആരംഭിച്ച കെ എം സുരേഷ് വിദ്യാര്‍ത്ഥി – യുവജന പ്രസ്ഥാനങ്ങളുടെ നേതൃപദവിയിലെത്തിയിരുന്നു. സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു.

കുറ്റിപ്രം സൗത്ത് , കല്ലാച്ചി ടൗണ്‍ എന്നിവടങ്ങളിലെ ദേശാഭിമാനി പത്ര വിതരണക്കാരനായിരുന്നു. അച്ഛന്‍: പരേതനായ ചാത്തു, അമ്മ: ജാനു, ഭാര്യ : വിനിഷ മക്കള്‍: അസ്മിയ അന്ന, ആന്‍വിയ. സഹോദരങ്ങള്‍ : ചന്ദ്രന്‍ (മുന്‍സിപാലിറ്റി ജീവനക്കാരന്‍) , ബാബു, രാജന്‍, ഷൈജു

സുരേഷിന്റെ വിയോഗം നാടിന് തീരാനഷ്ടമാണെന്നും എല്ലാ വിഭാഗം ജനങ്ങളുമായി സൗഹൃദം കാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നതായും

നാട്ടുകാര്‍ക്കെല്ലാം ഒരു കുടുംബാംഗത്തെ പോലെ സുരേഷ് ഇടപെടല്‍ അനുഭവപ്പെട്ടിരുന്നതായും അനുശോചന സന്ദേശത്തിലൂടെ ബ്രാഞ്ച് സെക്രട്ടറി എ സുരേഷ് പറഞ്ഞു.

സുരേട്ടന്‍ ഞങ്ങളെ വിട്ടു പോയി എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല….
ശ്രീഗേഷ് കരിമ്പില്‍

കുറ്റിപ്പുറം എന്ന നാട്ടിലെ ഓരോ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുരേട്ടനെ പറ്റി പറയാനും ഓര്‍ക്കാനും ഒരുപാടുണ്ടാകും… നാട്ടിലെ എന്ത് കാര്യമായാലും മുന്‍പന്തിയില്‍ ആ വീട്ടിലെ ഒരാളായി എന്നും കൂടെയുള്ള നാടിന്റെ സ്വന്തം സ്വത്ത്….
എന്തിനാ സുരേട്ടാ ഈ കടുംകൈ ചെയ്‌തേ.. വേണ്ടായിരുന്നു…
വേറൊരു ലോകമുണ്ടെങ്കില്‍ നിങ്ങളെ പാട്ടും തമാശകളുമായി നമുക്കു ഒരുമിച്ചു കൂടാം സുരേട്ടാ….
കണ്ണീര്‍ പ്രണാമം…

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP