Categories
Flash News

കർഷക ബില്ല്; എം.പിമാരെ സസ്‌പെൻഡ് ചെയ്തതിൽ കല്ലാച്ചിയിൽ സി പി ഐ എം ധർണ്ണ

നാദാപുരം: കർഷക ബില്ല് പാസ്സാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എം പി മാരായ എളമരം കരീം , കെ.കെ. രാഗേഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് സി പി ഐ എം കല്ലാച്ചി ലോക്കൽ കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കര്ഷകവിരുദ്ധ നടപടികളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതെന്നും സി പി ഐ എം ധർണ്ണയിൽ ഉന്നയിച്ചു.

എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുൾപ്പടെ എട്ടു എം.പിമാരെ ഈ സമ്മേളന കാലയളവിലേക്ക് സസ്പെൻഡ് ചെയ്തത് . തൃണമൂൽ കോൺഗ്രസിന്‍റെ ഡെറിക് ഒബ്രിയാൻ, സഞ്ജയ്, സിങ്, രാജു സതാവ്, രിപുൻ ബോറ, ഡോളാ സെൻ, സയ്യ്ദ് നസീർ ഹുസൈൻ എന്നിവരാണ് നടപടി നേരിട്ട മറ്റ് എംപിമാർ.

ജനാധിപത്യം കശാപ്പുചെയ്യപ്പെടുകയാണെന്നും കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എളമരം കരീം ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു .

NEWS ROUND UP