കർഷക സംഘം നാദാപുരം ഏരിയാ സമ്മേളനത്തിന് അരൂരിൽ ഉജ്ജ്വല തുടക്കം

By | Saturday October 12th, 2019

SHARE NEWS

നാദാപുരം:  കേരള കർഷകസം സംഘം നാദാപുരം ഏരിയാ സമ്മേളനം അരൂരിൽ കെ.കുമാരൻ നഗറിൽ ജില്ലാ സെക്രട്ടറി പി.വിശ്വൻ മാസ്റ്റർ ഉദ്ഘാടനം  ചെയ്തു.എൻ.പി.കണ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രി പി.ഭാസ്കരൻ മാസ്റ്റർ, കൂടത്താം കണ്ടി സുരേഷ്, സി. എച് ബാലകൃഷ്ണൻ എൻ.പി ദേവി, കെ.ടി.കെ ചാന്ദ്നി ,വി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

എം.എം അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.ബാലൻ സ്വാഗതം പറഞ്ഞു. സി.എം വിജയൻ രക്തസാക്ഷി പ്രമേയവും, എ.കെ.രവീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു
രാജ്യത്തിന്റെ സാധാരണക്കാരന്റെ ആവശ്യത്തിന വേണ്ടി ഉപയോഗിക്കേണ്ട സമ്പത്ത് കോർപ്പറേറ്റുകൾക്ക് ചോർത്തിക്കൊടുക്കുകയാണ് ഇന്ത്യൻ ഭരണവർഗ്ഗം.

ഒരു വിഭാഗം ജനങ്ങൾ ഇന്നും പട്ടിണി കിടക്കുന്ന സ്ഥിതിയാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. കോടി ക്കണക്കിന് രൂപ കുത്തകകൾക്ക് നികുതി ഇളവ് നൽകുകയാണ് നരേന്ദ്ര മോഡി സർക്കാർ
രാജ്യത്താകമാനം കർഷകർ സമര രംഗത്താണെന്നും വിശ്വൻ മാസ്റ്റർ പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്