അരൂരിൽ പണിശാല തീവെച്ചു നശിപ്പിച്ചു;രക്ഷപ്പെടാൻ ശ്രമിച്ച അക്രമി പിടിയിൽ

By | Sunday August 25th, 2019

SHARE NEWS

നാദാപുരം: അരൂരിൽ പണിശാല തീവെച്ചു നശിപ്പിച്ചു.രക്ഷപ്പെടാൻ ശ്രമിച്ച അക്രമി പിടിയിൽ .
എളയടത്തെ കീഴനത്താഴക്കുനി ചാത്തു ഇരുമ്പുപണിയെടുക്കുന്ന പണിശാല തീവെച്ചു നശിപ്പിച്ചു. തന്റെ വീട്ടിനു സമീപം കെട്ടിയുണ്ടാക്കിയ വർഷങ്ങളായി പണിയെടുത്തു കൊണ്ടിരിക്കുന്ന ഷെഡാണ് അഗ്നിക്കിരയാക്കിയത്. മുമ്പ്നിരവധി തവണ ആലയിലെ സാധനങ്ങൾ നശിപ്പിച്ചിരുന്നു. ഇന്നലെ തീ കത്തുന്നതു കണ്ട് ഓടിക്കൂടിയ നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴെക്കും പൂർണമായും കത്തിനശിച്ചിന്നു.പെട്രോൾ ഒഴിച്ച് തീവെച്ചതാണെന്ന് നാട്ടുകാർ പറയുന്നു.                       തീവെച്ചതിനു ശേഷം ഓടിയ സമീപവാസിയായ യുവാവിനെ നാട്ടുകാർ പിടികൂടിയിട്ടുണ്ട്. നാദാപുരം പോലിസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...
Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്