നാദാപുരത്ത് കത്തി അമരുന്നത് കര്‍ഷകരുടെ സ്വപ്നങ്ങള്‍

By | Monday February 25th, 2019

SHARE NEWS

നാദാപുരം:നാദാപുരത്ത് കത്തി അമരുന്നത് കര്‍ഷകരുടെ സ്വപ്നങ്ങള്‍. ചെക്യാട് പഞ്ചായത്തിലെ ഒടോറക്കുന്നിൽ ഉണ്ടായ  അഗ്നിബാധ പരിഭ്രാന്തി പരത്തി. നാല് ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ കത്തിനശിച്ചു.ഞായറാഴ്ച്ച ഉച്ചയോടെയാണ് തീ പടർന്നത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപ പ്രദേശത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാൻ ഫയർഫോഴ്സിന് കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിന് ലീഡിംഗ് ഫയർമാൻ പി.സി പ്രേമന്‍,അനീഷ്,സന്തോഷ് ,ഷമീല്‍,പ്രിയേഷ് ,ഹരിഹരന്‍ എന്നിവര്‍ പങ്കെടുത്തു. നേരത്തെ ചെക്യാട് പുളിയാവിലും വാണിമേൽ കരു കുളത്തും ഇത്തരത്തിൽ തീ പടർന്നിരുന്നു. കടുത്ത വേനലാണ് കാട്ടുതീ പടരാൻ പ്രധാനകാരണം..

 

തൊട്ടു പിന്നാലെ നാദാപുരംകസ്തൂരി കുളത്ത്
പെട്രോള്‍ പമ്പിനു സമീപം തീ പിടിച്ചത്  പരിഭ്രാന്തി പരത്തി . പെട്രോള്‍ പമ്പിനു സമീപത്ത് കെ എസ് ഇ ബി   ട്രാൻസ്ഫോർമറിന് താഴെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് തളളിയ
മാലിന്യത്തിനാണ് തീ പടർന്നത്. തീ
ആളിക്കത്തി ട്രാൻസ്ഫോർമറിന് തീ പിടിക്കാൻ

സാധ്യത ഉള്ളത് കൊണ്ട് നാട്ടുകാര്‍ ഫ  യർഫോഴ്സിൽ വിവരം
അറിയിക്കുകയായിരുന്നു. അല്പം വൈകിയിരുന്നെങ്കിൽ അതിർന്ന തീ ആളികത്തി വന്‍ ദുരന്തം ഉണ്ടായേനെ .

 

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read