78 കുപ്പി വിദേശ മദ്യവുമായി കുറ്റ്യാടിയില്‍ യുവാവ്‌ പിടിയില്‍

By | Friday January 11th, 2019

SHARE NEWS

നാദാപുരം : കൂത്തുപറമ്പ് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ
സ്കൂട്ടറിൽ കടത്തുകയായിരുന്ന 78 കുപ്പി
വിദേശ  മദ്യവുമായി ഒരാൾ അറസ്റ്റിൽ.
കുറ്റ്യാടി സ്വദേശി എടച്ചേരിക്കണ്ടി ബാബുവി
(44) നെയാണ് എക്സൈസ് റെയ്ഞ്ച്
പ്രിവന്റീവ് ഓഫീസർ സുധീർ വാഴവളപ്പിൽ
അറസ്റ്റ് ചെയ്തത്.

ചൊക്ലിക്കടുത്ത് ബീഡി
പീടികക്ക് സമീപം വാഹന പരിശോധന
നടത്തവെയാണ് പ്രതി പിടിയിലായത്.
വിൽപനക്കായാണ് മദ്യം
കൊണ്ടുപോവുന്നതെന്ന് പ്രതി ചോദ്യം
ചെയ്യലിൽ പറഞ്ഞു. മദ്യം
കടത്താനുപയോഗിച്ച കെഎൽ 18 ടി 6501
സ്കൂട്ടറും കസ്റ്റഡി യിലെടുത്തു. പ്രതിയെ
തലശ്ശേരി കോടതിയിൽ ഹാജരാക്കും. സിവിൽ എക്സൈസ് ഓഫീസർമാരായ കെ.
ശ്രീജിത്ത്, ഷാജി അളോക്കൻ, പ്രജീഷ് കോട്ടായി, പ്രനിൽ കുമാർ, പി.ജലീഷ്, ഡ്രൈവർ
അജിത്ത് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read