Categories
Flash News

ബെന്നിയെ കണ്ടെത്തി ; രാപ്പകല്‍ തള്ളി നീക്കിയത് തീ തിന്നെന്ന് ഭാര്യയും മക്കളും

നാദാപുരം : വിലങ്ങാട് നിന്ന് കാണാതായ ബെന്നിയെ കണ്ടെത്തിയതായി സഹോദരന്‍. തിരുനെല്‍വേലിയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും സഹോദരന്‍ വിനോച്ചന്‍ പറഞ്ഞു.

read more : ഭാര്യ വിവാഹ മോചനത്തിന് നോട്ടീസ് പതിച്ചു; വക്കീലിനെ കാണാന്‍ പോയ വിലങ്ങാട് സ്വദേശിയെ കാണാതായി

ഞായറാഴ്ച മുതല്‍ ബെന്നിയെ കാണാന്‍ ഇല്ലെന്ന് സഹോദരന്‍ വളയം പോലീസില്‍ പരാതിപ്പെട്ടിരുന്നു.ഇതിനിടയിലാണ് ഇന്ന് രാത്രി തിരുനെല്‍വേലിയിലെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടെന്ന വിവരം നാട്ടുകാര്‍ക്ക് ലഭിച്ചത്.

രാത്രി ഒന്‍പതു മണിയോടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ബെന്നി വീഡിയോ കോളില്‍ നാട്ടുകാരുമായി സംസാരിച്ചു. ഭാര്യ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ ബെന്നിയെ കാണാതായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനടയില്‍ കഴിഞ്ഞ ദിവസം ബെന്നിയുടെ തിരോധാനം അന്വേഷിക്കണമേന്നാവിശ്യപ്പെട്ടു നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന ബെന്നി തന്നെയും മക്കളെയും വര്‍ഷങ്ങളായി ഉപദ്രവിക്കുന്ന കാര്യം നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും അറിയാം.

read more : ബെന്നിച്ചൻ ഒളിച്ചു നടക്കുകയാ , ഇതിന് മുൻപും കാണാതായി – ഭാര്യയും മക്കളും

എന്നാല്‍ ബെന്നിയെ കാണാതായപ്പോള്‍ തന്നെ പഴിചാരാനും കുറ്റപ്പെടുത്താനും ചിലര്‍ ഉണ്ടായി. കഴിഞ്ഞ രാപ്പകലുകള്‍ തീ തിന്നാണ് കഴിച്ചു കൂട്ടിയതെന്നും ബെന്നിയുടെ ഭാര്യയും മക്കളും ട്രൂ വിഷന്‍ ന്യൂസിനോട് പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Found Benny; The wife and children said the fire consumed what was pushed away day and night

NEWS ROUND UP