Categories
Latest

മോയിൽ കുട്ടി വൈദ്യർ അക്കാഡമി ശിലാസ്ഥാപനം ; സ്വാഗതസംഘം രൂപികരണ യോഗം14-ന് 4 മണിക്ക്

നാദാപുരം: മോയിൽ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമിയുടെ നാദാപുരം സബ്ബ് സെൻറർഓഫീസിന് കെട്ടിടം  പ്രവൃത്തി ഉൽഘാടനം മാർച്ച് 21-ന് വൈ: 5 മണിക്ക് സാംസ്ക്കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലൻ നിർവ്വഹിക്കും. പ്രമുഖരായ സാംസ്ക്കാരിക നായകർ ഉൾപ്പെടെ പങ്കെടുക്കും. സാംസ്ക്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. സ്വാഗതസംഘം രൂപികരണ യോഗം ഫെബ്രവരി 14-ന് 4 മണിക്ക് മർച്ചന്റ് അസോസിയേഷൻ ഹാളിൽ ചേരുമെന്ന് ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു.

മന്ത്രി എ കെ ബാലനും ഇകെ വിജയൻ എം എൽ എ യും കൈകോർത്ത് നാദാപുരത്ത് വൻ വികസന വിപ്ലവം യാഥാർത്ഥ്യമാക്കുന്നു. ഏറ്റവും ഒടുവിൽ മോയിൽ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമിയുടെ നാദാപുരം സബ്ബ് സെൻറർ ഓഫീസിന് കെട്ടിടം പണിയാൻ സാംസ്കാരിക വകുപ്പ് 1 കോടി രൂപ അനുവദിച്ചു.

കഴിഞ്ഞ ദിവസമാണ് പിന്നോക്ക് വികസന കോർപ്പറേഷന്റെ താലൂക്ക് തല ഉപകേന്ദ്രം നാദാപുരത്തിന് അനുവധിച്ചത്. മാപ്പിള കലകളെ പരിപോഷിപ്പിക്കുന്നതിന് സാംസ്ക്കാരിക വകുപ്പ് മന്ത്രി ഏ.കെ. ബാലന്റെ പ്രത്യേക താല്പര്യപ്രകാരമാണ് സെന്റർ നേരത്തെ അനുവദിച്ചത് . കെട്ടിടം പണിയാൻ നാദാപുരം ഗവൺമെന്റ് ആശുപത്രിക്ക് സമീപം 18 സെന്റ് സ്ഥലം ജനകീയമായി 40 ലക്ഷം രൂപ സമാഹരിച്ചാണ് ട്രസ്റ്റ് കണ്ടെത്തിയത്.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP