പൂന്തോട്ട നിര്‍മ്മാണ പരിപാലന പരിശീലനം ; അപേക്ഷ ക്ഷണിച്ചു

By | Tuesday July 16th, 2019

SHARE NEWS
നാദാപുരം :കേരളത്തിലെ പൂന്തോട്ട നിര്‍മ്മാണ പരിപാലന മേഖലയില്‍ കുടുംബശ്രീയുടെ  ബ്രാന്‍ഡ് സമൂഹത്തിന് പരിചിതമാക്കുക എന്ന ഉദ്ദേശത്തോടെ കാര്‍ഷിക മേഖലയില്‍ ഈ വര്‍ഷം ഗാര്‍ഡന്‍ ഇന്‍സ്റ്റലേഷന്‍ യൂണിറ്റുകളുടെ ഒരു ശ്യംഖല ഗ്രീന്‍ കാര്‍പ്പെറ്റ്‌സ് എന്ന പേരില്‍ ആരംഭിക്കും.
അലങ്കാര പുഷ്‌പോദ്യാനം, വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്, ബാല്‍ക്കണി ഗാര്‍ഡനിംഗ്,  ലാന്‍ഡ്‌സ്‌കേപ്പിംഗ്, ടോപ്പിയറി തുടങ്ങിയ വിവിധമേഖലകളില്‍ പാരമ്പര്യ നൂതന ശാസ്ത്ര അറിവുകള്‍ പ്രദാനം ചെയ്യുന്നതിനും പ്രൊഫഷണല്‍ ട്രെയിനിംഗ് നല്‍കുന്നതിനും വേണ്ടി കോഴിക്കോട് ജില്ലയില്‍ ഏജന്‍സിയെ തിരഞ്ഞെടുത്ത് എംപാനല്‍ ചെയ്യുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.
പൂന്തോട്ട നിര്‍മ്മാണ പരിപാലന മേഖലയില്‍ പ്രാവീണ്യമുള്ളവരും കുടുംബശ്രീയില്‍ എംപാനല്‍ ചെയ്യുവാന്‍ താല്‍പര്യമുള്ളവരുമായ ഏജന്‍സികള്‍ വിശദമായ അപേക്ഷ ജൂലൈ 22 ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍- 9446482885.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്