മൊബൈല്‍ സേവന ദാതാക്കളുടെ കഴുത്തറുപ്പന്‍ ചാര്‍ജിനിടയില്‍ ആശ്വാസമായി ജിയോ ഓഫര്‍

By | Tuesday January 7th, 2020

SHARE NEWS


ദില്ലി:  149 രൂപ പ്ലാനിന് കൂടുതല്‍ ഡാറ്റ നല്‍കി ജിയോ. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ജിയോ നല്‍കുന്നത്. കൂടാതെ പരിധിയില്ലാത്ത ജിയോടുജിയോ വോയ്‌സ് കോളുകളും ജിയോ നെറ്റ്‌വര്‍ക്കിന് പുറത്ത് വിളിക്കുന്ന കോളുകള്‍ക്ക് 300 മിനിറ്റ് ഉപയോഗ നയവും ജിയോ നല്‍കുന്നു. ഈ പരിധി കഴിഞ്ഞാല്‍ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കും. 24 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനില്‍ 100 എസ്എംഎസും ലഭിക്കും. ജിയോ സിനിമ, ജിയോ ടിവി ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ സൌജന്യമായിരിക്കും.

എയര്‍ടെലിന്റെ 149 രൂപ പ്രീപെയ്ഡ് പ്ലാനില്‍ എയര്‍ടെലിലേക്കുള്ള കോളുകള്‍ സൗജന്യമാണ്. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ രണ്ട് ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. എന്നാല്‍ ഇത് വാലിഡിറ്റി പീരിയഡില്‍ മുഴുവനായുള്ളതാണ്. ജിയോ പ്രതിദിനം ഓരോ ജിബി ഡാറ്റ വീതം നല്‍കുന്നുവെന്നതാണ് വ്യത്യാസം. എയര്‍ടെല്‍ പ്രതിദിനം ഒരു ജിബി ഡാറ്റ നല്‍കുന്നത് 219 രൂപയുടെ പ്ലാനില്‍ ആണ്.

വോഡഫോണ്‍ഐഡിയയുടെ 149 രൂപ പ്ലാനില്‍ വോഡഫോണ്‍ നെറ്റ്‌വര്‍ക്കിന് പുറത്തുള്ള കോളുകള്‍ക്ക് എഫ്‌യുപി ഇല്ലാതെ ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പൂര്‍ണ്ണമായും പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ ലഭ്യമാണ്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്.

എയര്‍ടെല്‍ റീചാര്‍ജ് പ്ലാന്‍ പോലെ, വോഡഫോണ്‍ ഐഡിയ 149 രൂപ റീചാര്‍ജ് ഓപ്ഷനും മുഴുവന്‍ വാലിഡിറ്റി കാലയളവില്‍ 2 ജിബി ഡാറ്റയും പ്രതിദിനം 300 എസ്എംഎസും നല്‍കുന്നു. വോഡഫോണ്‍ ഐഡിയയില്‍ പ്രതിദിനം 1 ജിബി ഡാറ്റ വേണമെങ്കില്‍, 219 രൂപയുടെ പ്ലാന്‍ റീചാര്‍ജ് ചെയ്യേണ്ടതുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്