സ്വര്‍ണ്ണം മാറിനില്‍ക്കും ഉള്ളിവിലയില്‍; സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍ മഴ

By | Saturday November 30th, 2019

SHARE NEWS


നാദാപുരം: സ്വര്‍ണ്ണം മാറിനില്‍ക്കും ഉള്ളിവിലയില്‍; സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍ മഴ. കുതിച്ചുയരുന്ന സ്വര്‍ണ്ണ വില പോലെത്തന്നെ ഉയരങ്ങള്‍ കീഴടക്കുകയാണ് ഉള്ളി വിലയും.  100  ല്‍ നിന്നും 150 ലേക്കെത്താന്‍ അധികം താമസം വേണ്ട . എന്നാല്‍ ഇത്തരത്തിലെ വിലക്കയറ്റം ട്രോളനമാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മടിയില്‍ കനക മുണ്ടെങ്കില്‍ പച്ചക്കറി മാര്‍ക്കറ്റിലോട്ട് കയറുന്നത് ഭയക്കണം. കുതിച്ചു പായുന്ന ഉളളിവില പാഴ്‌സ് കാലിയാക്കും. ചെറിയ ഉളളി വില 150 രൂപയാണ് മൊത്ത കച്ചവട കേന്ദ്രങ്ങളില്‍. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ വില ഇരുന്നൂറ് രൂപയോട് അടുത്തു.

സവാളയ്ക്ക് മൊത്ത കച്ചവട കേന്ദ്രങ്ങളില്‍ 100 രൂപയും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 120 രൂപയുമാണ് വില. ഒക്ടോബര്‍ അവസാനം ഇത് 45 രൂപയായിരുന്നെന്നു ഓര്‍ക്കണം .ഒരുമാസത്തിനിടയില്‍150 ശതമാനം വര്‍ധന .

കള്ളന്മാര്‍ക്ക് ഇനി പണവും സ്വര്‍ണവും വേണ്ട ഉള്ളിമതിയാകും. സ്വര്‍ണബിസ്‌ക്കറ്റ്് കൈവശം വെക്കുന്നവര്‍ ഇനി ഉള്ളിയും കയ്യില്‍ വെക്കുന്നത് നന്നായിരിക്കും. ഉളളിക്ക് പോലും സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ വന്നുതുടങ്ങി. വീടുകളിലെ അലമാരകളില്‍ ഉള്ളിക്കും ഒരു സ്ഥാനം

ചുവന്നുള്ളി നമുക്ക് എല്ലാം വളരെ പരിചിതം.നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത നിത്യസാന്ന്യധ്യം നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ തന്നെയാണ്.

പൊതുവേവീട്ടുകാര്‍  ഒരടി മാറിനില്‍ക്കും പച്ചക്കറി ക്കടയില്‍ ഉള്ളിയെക്കണ്ടാല്‍. അത്തരം അവസ്ഥയായിരിക്കുന്നു ഉള്ളിയുടെ തീവില.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്