Categories
Latest

ഗുഡ്സ് തൊഴിലാളികള്‍ പട്ടിണി സമരം ആരംഭിച്ചു

നാദാപുരം : ഗുഡ്സ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കക്കട്ടില്‍ പട്ടിണി സമരം ആരംഭിച്ചു.

ഇന്ധന വില വര്‍ധനവ് തടയുക, 15 വര്‍ഷം പഴക്കമുള്ള വാഹനം പൊളിക്കല്‍ നിര്‍ത്തലാക്കുക, ഗുഡ്സ് വാഹനങ്ങളെ ജി പി എസ്സില്‍ നിന്ന് ഒഴിവാക്കുക, കേന്ദ്ര മോട്ടോര്‍ നയത്തിന്റെ പേരിലുള്ള ഉദ്യോഗസ്ഥ പീഡനം ഒഴിവാക്കുക, ജിയോളജി പാസ് ഖനന കേന്ദ്രത്തില്‍ ഉറപാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പട്ടിണി സമരം.

ഇന്ന്‍ കാലത്ത് 10 മണിക്ക് ആരംഭിച്ച സമരം വൈകീട്ട് 5 മണി വരെയാണ്.

പരാണ്ടി മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി ടി സജിത്ത് അദ്ധ്യക്ഷ വഹിച്ച പരിപാടിയില്‍ കെ കെ സുരേഷ് വി നാണു സി കെ സതീശൻ ടി കെ ബിജു കെ.പി രജീഷ് എന്നീ സഖാക്കൾ സംസാരിച്ചു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Goods workers began a hunger strike

NEWS ROUND UP