Categories
Latest

വലിയ കൊയിലോത്ത് പുറയനാട്ട് സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ വലിയ കൊയിലോത്ത് – പുറയനാട്ട് സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നിഷമനോജ് അധ്യക്ഷയായിരുന്നു.

സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ നാസർ, എം സി സുബൈർ , ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് സി വി കുഞ്ഞികൃഷ്ണൻ, എ. സുരേഷ് ബാബു, കരിമ്പിൽ ദിവാകരൻ, സി കെ കുഞ്ഞി സൂപ്പി, കെ ടി കെ ചന്ദ്രൻ, ജീത്ത കെ എം, വി.കെ വനജ, വി കെ രജി, കെ കൃഷ്ണൻ, ടി. പി അബ്ദുൾസലാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Great Coyote Purayanad School Road inaugurated

NEWS ROUND UP