കൈയ്യടിച്ചും കൈകൊടുത്തും യാത്രയപ്പ്; രോഹിത് മടങ്ങിയത് രാജകീയമായി

By | Thursday October 3rd, 2019

SHARE NEWS

 

വിശാഖപട്ടണം : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ആദ്യമായി ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്ത് 176 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മയേയാണ് നഷ്ടമായത്. 244 പന്തില്‍ 23 ഫോറും എണ്ണം പറഞ്ഞ ആറ് സിക്‌സും പറത്തിയാണ് രോഹിത്ത് പുറത്തായത്.

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ മഹാരാജിന്റെ പന്തില്‍ ഡികോക്ക് സ്റ്റംമ്പ് ചെയ്താണ് രോഹിത്ത് പുറത്തായത്. രോഹിത്തിന്റെ ടെസ്റ്റിലെ നാലാമത്തെ മാത്രം സെഞ്ച്വറിയാണിത്. ഇതോടെ രോഹിത്തിനെ ടെസ്റ്റ് ഓപ്പണറാക്കാനുളള ഇന്ത്യയുടെ തീരുമാനത്തിന്റെ വിജയം കൂടിയായി മാറി ഈ ഇന്നിംഗ്‌സ്.

രോഹിത്ത് പുറത്താകുമ്പോള്‍ മൈതാനം ഇതുവരെ കാണാത്ത ചില കാഴ്ച്ചകള്‍ക്ക് കൂടി വേദിയായി. ബൗളര്‍ ഉള്‍പ്പെടെയുളള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഓടിവന്ന് കൈകൊടുത്താണ് രോഹിത്തിനെ യാത്രയാക്കിയത്. ഗ്യാലറിയ്‌ക്കൊപ്പം രോഹിത്തിന് ആദര സൂചകമായി ദക്ഷിണാഫ്രിക്കന്‍ താരങ്ങളും കൈയ്യടിച്ചു.

പവലിയനില്‍ കോഹ്ലിയുടെ നേതൃത്വത്തില്‍ എഴുനേറ്റ് നിന്ന് കൈയ്യടിച്ചാണ് രോഹിത്തിനെ സ്വീകരിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ പുറത്ത് തട്ടി രോഹിത്തിനെ അഭിനന്ദിക്കുന്നതില്‍ മത്സരിച്ചു.

200 റണ്‍സുമായി മായങ്ക് അഗര്‍വാള്‍ ബാറ്റിംഗ് തുടരുകയാണ്. രഹാനെയാണ്  അഗര്‍വാളിന് കൂട്ടായി ക്രീസില്‍ നാലാം ടെസ്റ്റ് മാത്രം കളിക്കുന്ന അഗര്‍വാളിന്റെ ആദ്യ  ടെസ്റ്റ് ഡബിള്‍ സെഞ്ച്വറിയാണിത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ടാം ദിവസം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സ് എന്ന നിലയിലാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്