അങ്കണവാടിക്ക് സമീപം വ്യാജചാരായം പിടികൂടി

By | Wednesday March 21st, 2018

SHARE NEWS

 

കൊയിലാണ്ടി: അങ്കണവാടിക്ക് സമീപം വ്യാജചാരായം പിടികൂടി. എളാട്ടേരിയില്‍ ഋതിക അങ്കണവാടിക്ക് സമീപം വ്യാജചാരായം വാറ്റുകയായിരുന്ന താഴേകോറോത്ത് കുനിയില്‍ സൂരജ് (26)നെ കൊയിലാണ്ടി പോലീസ് പിടികൂടി. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പഴയ ഷെഡില്‍ വച്ചാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 75 ലിറ്റര്‍ വാഷും, ഏഴ് ലിറ്റര്‍ ചാരായവും വാറ്റുപുകരണങ്ങളും പിടികൂടി. കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സജു എബ്രഹാം, വി.എംമോഹന്‍ദാസ്, പി.വിജേഷ്, എ എസ് ഐ സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരീഷ് തിക്കോടി, സുനി വിയ്യൂര്‍, സുനി ഇരിങ്ങത്ത്്, റിജു കുമാര്‍, സുരേഷ് പുറക്കാട്, കെ.എം.മനോജ്, മണികണ്ഠന്‍, ശ്രീലത, മനോജ് തുടങ്ങിയവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്്.സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read