ടി20 യില്‍ നേട്ടമുണ്ടാക്കി ഹര്‍മന്‍പ്രീത് കൗര്‍; പിന്തള്ളിയത് ധോണിയേയും രോഹിത് ശര്‍മയേയും

By | Saturday October 5th, 2019

SHARE NEWS
 

സൂററ്റ്: വനിത ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പുതിയ റെക്കോഡ്. കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായിരിക്കുകയാണ് കൗര്‍. ഇക്കാര്യത്തില്‍ പുരുഷ താരങ്ങളായ എം എസ് ധോണി, രോഹിത് ശര്‍മ എന്നിവരെയാണ് കൗര്‍ മറികടന്നത്. ഇരുവരും 98 മത്സരങ്ങള്‍ വീതം കളിച്ചിട്ടുണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തോടെ കൗര്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.

ലോക താരങ്ങളില്‍ പാകിസ്ഥാന്റെ ഷൊയ്ബ് മാലിക്, എല്ലിസ് പെറി, സൂസി ബെയ്റ്റ്‌സ് എന്നിവരാണ് കൗറിന് മുന്നിലുള്ളത്. മൂവരും 111 മത്സരങ്ങള്‍ വീതം കളിച്ചിട്ടുണ്ട്. മാലിക്ക് മാത്രമാണ് പുരുഷ താരങ്ങളില്‍ 100ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്