കർഷക ദിനത്തിൽ രുചി കൂട്ടൊരുക്കാൻ വിദ്യാർത്ഥികളുടെ വിളവെടുപ്പ്

By | Saturday August 17th, 2019

SHARE NEWS


നാദാപുരം : കർഷദിനമായ ചിങ്ങം ഒന്നിന് ഉച്ചഭക്ഷണവിഭവത്തിന് രുചി കൂട്ടൊരുക്കാൻ അക്ഷരമുറ്റത്തെ പ്ലാവിൽ ഉണ്ടായ കടച്ചക്കകൾ വിളവെടുത്ത് വേറിട്ട പoന പ്രവർത്തനത്തിന് തുടക്കമിട്ടിരിക്കുകയാണ് ഒരു പറ്റം വിദ്യാർത്ഥികൾ.

മുതുവടത്തൂർ മാപ്പിള യൂ പി സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ് വിദ്യാർത്ഥികളാണ് മൂന്നു വർഷം മുമ്പ് സ്കൂൾ തൊടിയിൽ നട്ടുവളർത്തിയ പ്ലാവിൽ നിന്നും കർഷക ദിനമായ ചിങ്ങം ഒന്നിന്ന് കടച്ചക്കകളുടെ കന്നി വിളവെടുപ്പ് നടത്തിയത്.

വിളവെടുത്ത കടച്ചക്കകൾ സ്കൂൾ ഉച്ചഭക്ഷണ മെനുവിലെ കറിയുടെ രുചി കൂട്ടൊരുക്കാൻ സ്കൗട്ട് ആന്റ് ഗൈഡ് ലീഡർമാരായ റിഗിൽ രാജും റിഫ ഫാത്തിമയും ചേർന്ന് പ്രധാനധ്യാപകൻ കെ.പി.ശ്യാംസുന്ദറെ ഏൽപ്പിച്ചു. വിളവെടുപ്പിന് മുബഷീർ, സിനാൻ, റാനിയ മിൻദ, മിൻഹ ഖദീജ, ഹർഷ, അശ്വിൻ എം.എം., അലോന അശോക്, നിവേദ് എന്നീ വിദ്യാർത്ഥികളും സ്കൗട്ട് ആന്റ്
ഗൈഡ് അധ്യാപകരായ ഇ.പി.മുഹമ്മദലിയും, ഒ.സ്വപ്നയും, സി.വി.
നൗഫലും നേതൃത്വം നൽകി.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്