Categories
Breaking News

വേലുവിനെ അവിസ്മരണീയമാക്കി ബദ്രീനാഥ് ജില്ലയിലെ താരമായി

നാദാപുരം: പുസ്തകത്തിലെ കഥപാത്രമായി രണ്ടാം ക്ലാസുകാരൻ .വേലുവിനെ അവിസ്മരണീയമാക്കി വളയത്തെ ബദ്രീനാഥ്. കുട്ടിപ്പുര എന്ന രണ്ടാം ക്ലാസിലെ പാഠപുസ്തക ഭാഗത്തിലെ വേലുവെന്ന കഥാപാത്രത്തിന് ജീവൻ പകർന്നാണ് ഈ കൊച്ചു മിടുക്കൻ ശ്രദ്ധേയമായത്.

കോഴിക്കോട് ജില്ലാ തലത്തിൽ ഓൺലൈനായി നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തിലാണ് ഏഴു വയസ്സുകരൻ്റെ മികച്ച പ്രകടനം നടന്നത്. എൽ.പി വിഭാഗം കഥാപാത്രഭിനയ മത്സരത്തിലാണ് ചുഴലി ഗവ: എൽ.പി സ്കൂൾ രണ്ടാം തരം വിദ്യാർത്ഥി ബദ്രീനാഥ് ഒന്നാം സ്ഥാനം നേടിയത്.ലുങ്കിയും ബിയനും ധരിച്ച് മീശ വരച്ച് തനിവേലുവായി മാറിയ ഈ കൊച്ചു നടൻ്റെ സംഭാഷണവും മികവുറ്റതായി. ബദ്രീനാഥ് വളയം നിരവുമ്മൽ വലിയ പറമ്പത്ത് വിജേഷ് ടിൻറു മോൾ ദമ്പതികളുടെ മകനാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP