വാണിമേൽ: നല്ല നാളെയ്ക്കും കുഞ്ഞുങ്ങൾക്കും കിളികൾക്കും ഭൂമിക്കുമായി ഒരു മരം നടണമെന്ന കവയിത്രി സുഗതകുമാരിയുടെ വരികൾ നെഞ്ചേറ്റി വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കവയിത്രിയുടെ ജന്മദിനം ആചരിച്ചു.
സ്കൂൾ അങ്കണത്തിൽ തൈമാവ് നട്ടു കൊണ്ട് ഹെഡ് മാസ്റ്റർ ടി.പി അബ്ദുൽ കരിം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മലയാളത്തിൻ്റെ പ്രിയ കവയിത്രിയെ ക്രസൻ്റ് ഹൈസ്കൂൾ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും അനുസ്മരിച്ചു.
ഫസ്റ്റ് അസിസ്റ്റൻഡ് ടീച്ചർ കെ.പി ആസ്യ, കെ.പി മൊയ്തു, കെ.കെ മൊയ്തു, അഷ്റഫ് പടയൻ, കെ.പി അസ്ലം, എം.കെ അബ്ദുനാസർ, എ.കെ അശ്വതി, എം.സി ആരിഫ, കെ ലിബിത്ത്, കെ സാലിം, എം സിദ്ധീഖ് എന്നിവർ സംസാരിച്ചു.