Categories
Latest

വേനൽ മഴയിൽ കനത്ത നഷ്ടം : തൂണേരിയിൽ കിണർ താഴ്ന്നു

നാദാപുരം : വേനൽ മഴയിൽ നാടെങ്ങും കനത്ത നഷ്ടം. തൂണേരിയിൽ നിർമാണത്തിലിരുന്ന കിണർ താഴ്ന്നു പോയി.

തൂണേരി പഞ്ചായത്തിലെ കോടഞ്ചേരി കല്ലട്ടിമുക്കിലെ പുത്തുപൊയിൽതാഴെകുനി പാറോൽ ബിനേഷിന്റെ നിർമാണത്തിൽ ഇരിക്കുന്ന കിണറത് കനത്ത മഴയെ തുടർന്ന് പൂർണ്ണമായും ഇടിഞ്ഞ് താഴ്ന്നത്.

ബുധനാഴ്ച വൈകീട്ടുപെയ്ത പെരുമഴയിലും കാറ്റിലും മലയോര മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കി. നിർമാണത്തിലിരിക്കുന്ന റോഡിൽ മെറ്റലും കല്ലുകളും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി.

റോഡിന്റെ വശങ്ങളിൽ ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ആഞ്ഞുവീശിയ കാറ്റിൽ മലയോര പഞ്ചായത്തുകളിൽ വ്യാപക വിളനാശവുമുണ്ടായി. മിക്കയിടങ്ങളിലും വൈദ്യുതിബന്ധവും തകരാറിലായി.

കനത്തമഴയാണ് ലഭിച്ചത്. പുഴകളിലും തോടുകളിലും ഉൾപ്പെടെ ജലസ്രോതസ്സുകളിൽ ജലവിതാനവും ഉയർന്നിട്ടുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Heavy loss in summer rains: Well in Thuneri goes down

NEWS ROUND UP