Categories
Latest

കനത്ത മഴയിൽ നാദാപുരത്ത് വ്യാപക നാശനഷ്ടം; ആശ്വാസമായി ദുരന്ത നിവാരണ സേന

നാദാപുരം: കനത്ത മഴയിൽ നാദാപുരം മേഖലയിൽ വ്യാപക നാശനഷ്ടം. ദുരിതബാധിതർക്ക് ആശ്വാസമായി ജനകീയ ദുരന്ത നിവാരണ സേന കർമ്മ രംഗത്ത്.

കുറ്റിപ്രം പയന്തോങ്ങ് മില്ലിൻ്റെ പരിസരത്ത് വീണ മരവും, മുന്നൂറ്റാം പറമ്പ് ക്ഷേത്ര റോഡ് ഇലക്ട്സിറ്റി ലൈനിൽ വീണ മരവും സേന പ്രവർത്തകർ മുറിച്ചു മാറ്റി.

സേനയുടെ പയന്തോങ്ങ് ചേലക്കാട് വിങ്ങാണ് ഈ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്.

അൻസാർ കെ.പി., റഫീഖ്‌ ടി.പി, അസീസ് കുറ്റിക്കാട്ടിൽ, സിദ്ദീഖ് കൂരിക്കേൻ്റെ വിട, നിസാം ചേലക്കാട്, യാസർ ചേലക്കാട്, ഷാർപ് ഫൈസൽ, ബവിലേഷ്, സമീർ കോടഞ്ചേരി, കണ്ടോത്ത് അസീസ് , പി പി ശംസീർ, സക്കറിയ വി, ഹമീദ് ദയരോത്ത് തുടങ്ങി നിരധിപേർ രംഗത്ത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP